549 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, July 28, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 549 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 546 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ബാ​ധ​യാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ചു പേ​രു​ണ്ട്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 129009 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 121494 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​വും, ഇ​ന്ന​ല​ത്തെ നി​ര​ക്ക് 8.5 ശ​ത​മാ​ന​വു​മാ​ണ്.
ഇ​ന്ന​ലെ 403 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 123230 ആ​യി. നി​ല​വി​ൽ 4996 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15162 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഇ​ന്ന​ലെ 7344 സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2842 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

നാ​ലു മ​ര​ണം​കൂ​ടി

കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു പേ​രു​ടെ മ​ര​ണം ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.കൂ​ട​ൽ സ്വ​ദേ​ശി (63), വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി (64), നി​ര​ണം സ്വ​ദേ​ശി (86), ക​വി​യൂ​ർ സ്വ​ദേ​ശി (61) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.