പൈപ്പ് പൊട്ടി: അ​ടൂ​ർ ടൗ​ണി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി
Tuesday, July 27, 2021 9:53 PM IST
അ​ടൂ​ർ: നഗരത്തിൽ പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ജ​ല​വി​ത​ര​ണം മു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന ഭാ​ഗ​ത്ത് പു​തു​താ​യി സ്ഥാ​പി​ച്ച പൈ​പ്പിന്‍റെ പഴയ തുമായി ചേർത്തുവച്ചിരിക്കുന്ന ഭാ​ഗം ത​ള്ളി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളം ശ​ക്തി​യാ​യി പു​റ​ത്തേ​ക്ക് ത​തള്ളുകയായിരുന്നു.
വാ​ട്ട​ർ ഫൗ​ണ്ട​ന്‍റെ പ്ര​തീ​തി​യി​ലാ​ണ് വെ​ള്ളം ഉ​യ​ര​ത്തി​ൽ ഒ​ഴു​കി​യ​ത്. തു​ട​ർ​ന്ന് ഇ​തി​ലേ​ക്കു​ള്ള വെ​ള്ളം ഒ​ഴു​ക്ക് അ​ധി​കൃ​ത​ർ അ​ട​ച്ച ശേ​ഷം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു. പ​റ​ക്കോ​ട് ചി​ര​ണി​ക്ക​ലി​ൽ നി​ന്നും ന​ഗ​ര​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന പൈ​പ്പ് ലൈ​നാ​ണ് പൊ​ട്ടി​യ​ത്. ത​ക​രാ​ർ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ച്ച് ഇ​ന്ന് ഉ​ച്ച​യോ​ടെ ടൗ​ണി​ലെ ജ​ല വി​ത​ര​ണം പു​ന:​സ്ഥാ​പി​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.