തോ​ൽ​വി​യു​ടെ കാ​ര​ണം തേ​ടി കോ​ണ്‍​ഗ്ര​സ് സം​ഘം
Tuesday, July 27, 2021 9:53 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ടാ​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നാ​യി കോ​ണ്‍​ഗ്ര​സ് സം​ഘം തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി.
മു​ൻ എം​എ​ൽ​എ പി.​ജെ. ജോ​യി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​എ​സ്. പ​ണി​ക്ക​ർ, വി.​ആ​ർ. പ്ര​താ​പ​ൻ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ. ഇ​ന്ന​ലെ റാ​ന്നി, അ​ടൂ​ർ, തി​രു​വ​ല്ല നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ളി​വെ​ടു​പ്പാ​ണ് സ​മി​തി ന​ട​ത്തി​യ​ത്. കോ​ന്നി, ആ​റ​ന്മു​ള മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രാ​ജ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് സ​മി​തി വീ​ണ്ടും ജി​ല്ല​യി​ലെ​ത്തും.
ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി​യ സ​മി​തി​യം​ഗ​ങ്ങ​ൾ ആ​ദ്യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ജി​ല്ല​യി​ലെ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ന്‍റെ പോ​രാ​യ്മ​ക​ളെ​ക്കു​റി​ച്ച് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും നേ​താ​ക്ക​ൾ സ​മി​തി മു​ന്പാ​കെ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല​യി​ൽ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. തി​രു​വ​ല്ല​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സാ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്.
അ​ടൂ​രി​ൽ
അ​ടൂ​രി​ലെ സം​ഘ​ട​ന സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​തി​ക​ളൊ​ന്നും ത​ന്നെ ഇ​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് സ​മി​തി മു​ന്പാ​കെ തെ​ളി​വു ന​ൽ​കാ​നെ​ത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എം.​ജി. ക​ണ്ണ​നു​ണ്ടാ​യി​രു​ന്ന​ത്. നേ​താ​ക്ക​ൾ അ​ട​ക്കം ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും ക​ണ്ണ​ൻ പ​റ​ഞ്ഞു. ദേ​ശീ​യ നേ​താ​ക്ക​ളാ​രും ത​ന്നെ മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മാ​ത്ര​മാ​ണ് അ​ടൂ​രി​ലെ​ത്തി​യ​ത്. നേ​താ​ക്ക​ളു​ടെ അ​ഭാ​വം മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്ന​താ​യി ക​ണ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ദേ​ശീ​യ നേ​താ​ക്ക​ളി​ൽ രാ​ഹു​ലോ പ്രി​യ​ങ്ക​യോ മ​ണ്ഡ​ല​ത്തി​ൽ വ​ര​ണ​മാ​യി​രു​ന്നു​വെ​ന്ന് ക​ണ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
അ​ടൂ​രി​ൽ നി​ന്നു​ള്ള കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, നേ​താ​ക്ക​ളാ​യ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, ഏ​ഴം​കു​ളം അ​ജു, എ​സ്. ബി​നു, ആ​ന​ന്ദ​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ, ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ, കു​ഞ്ഞൂ​ഞ്ഞ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും സ​മി​തി​യം​ഗ​ങ്ങ​ളെ ക​ണ്ട് ച​ർ​ച്ച ന​ട​ത്തി. അ​ടൂ​രി​ലെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ആ​രും​ത​ന്നെ പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രു​ടെ പി​ന്തു​ണ ല​ഭി​ക്കാ​തെ പോ​യ​തു പ​രാ​മ​ർ​ശ വി​ഷ​യ​മാ​യി. എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ വ​ള​രെ​യ​ധി​കം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നാ​യി എ​ന്ന​തു നേ​ട്ട​മാ​യെ​ങ്കി​ലും അ​ല്പം​കൂ​ടി ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ൽ വി​ജ​യി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന അ​ഭി​പ്രാ​യം ഉ​ണ്ടാ​യി. 2016ൽ 25460 ​വോ​ട്ടി​ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ട മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 2919 വോ​ട്ട് മാ​ത്ര​മാ​യി​രു​ന്നു.
തി​രു​വ​ല്ല​യി​ൽ
തി​രു​വ​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ വി​ജ​യി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന അ​ഭി​പ്രാ​യം നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ മ​ണ്ഡ​ലം, ബ്ലോ​ക്ക്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ നേ​ര​ത്തെ​ത​ന്നെ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച് കെ​പി​സി​സി​ക്ക് ക​ത്തു ന​ൽ​കി​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​യ​തോ​ടെ അ​വ​രു​ടെ പി​ന്തു​ണ ന​ഷ്ട​പ്പെ​ട്ടു.
തു​ട​ർ​ച്ച​യാ​യ പ​രാ​ജ​യം കേ​ര​ള കോ​ണ്‍​ഗ്ര​സ് ഏ​റ്റു​വാ​ങ്ങു​ന്ന​തോ​ടെ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​സാ​ധ്യ​ത ത​ന്നെ തു​ട​ക്ക​ത്തി​ലേ ഇ​ല്ലാ​താ​കു​ക​യാ​ണ്. സം​ഘ​ട​നാ​പ​ര​മാ​യി യു​ഡി​എ​ഫ് ന​ല്ല​നി​ല​യി​ലാ​ണ് മു​ന്നോ​ട്ടു പോ​യ​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് ന​ല്ല ലീ​ഡ് നേ​ടു​ന്ന മ​ണ്ഡ​ല​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​തി്ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യം നേ​ര​ത്തെ ത​ന്നെ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന അ​ഭി​പ്രാ​യ​മു​ണ്ടാ​യി. ദേ​ശീ​യ നേ​താ​ക്ക​ളാ​രും മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്താ​തി​രു​ന്ന​തും ഏ​കോ​പ​നം ന​ഷ്ട​മാ​ക്കി.കെ​പി​സി​സി സെ​ക്ര​ട്ട​റി സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, എ​ൻ. ശൈ​ലാ​ജ്, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, കെ. ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ തെ​ളി​വെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു.
റാ​ന്നി​യി​ൽ
റാ​ന്നി​യി​ൽ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ൽ പോ​രാ​യ്മ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കി​ല്ലെ​ന്ന് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന റി​ങ്കു ചെ​റി​യാ​ൻ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, പോ​രാ​യ്മ​ക​ളു​ടെ നീ​ണ്ട​പ്പ​ട്ടി​ക​യാ​ണ് മ​റ്റു​ള്ള​വ​ർ നി​ര​ത്തി​യ​ത്. പ​രാ​ജ​യ​ത്തി​നു​ത്ത​ര​വാ​ദി​ത്വം ആ​രു​ടെ മേ​ലും കെ​ട്ടി​വ​യ്ക്കാ​ൻ റി​ങ്കു ത​യാ​റാ​യി​ല്ല.
സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പോ​രാ​യ്മ മു​ത​ൽ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ലെ പാ​ളി​ച്ച​ക​ൾ വ​രെ റാ​ന്നി​യി​ലു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് തെ​ളി​വു ന​ൽ​കാ​നെ​ത്തി​യ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് ഇ​ത്ത​വ​ണ തി​രി​കെ​പി​ടി​ക്കാ​മെ​ന്ന് ക​രു​തി​യ മ​ണ്ഡ​ലം 1285 വോ​ട്ടു​ക​ൾ​ക്കാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സം യു​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്ന മ​ണ്ഡ​ല​മാ​യി​രു​ന്നു റാ​ന്നി. തോ​ൽ​വി​യു​ടെ പി​ന്നി​ൽ കോ​ണ്‍​ഗ്ര​സി​ലെ അ​ന്തഃഛി​ദ്രം ഇ​ത്ത​വ​ണ​യും കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന അ​ഭി​പ്രാ​യം ഉ​ണ്ടാ​യി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു ലീ​ഡ് സ​മ്മാ​നി​ക്കു​ന്ന മ​ണ്ഡ​ലം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ ബാ​ലി​കേ​റാ​മ​ല​യാ​യി കാ​ൽ​നൂ​റ്റാ​ണ്ടാ​യി തു​ട​രു​ക​യാ​ണ്. പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും സ​മി​തി മു​ന്പാ​കെ രേ​ഖ​പ്പെ​ടു​ത്തി.
റാ​ന്നി​യി​ലെ പ​രാ​ജ​യ​കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി പ​ത്ത് ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ സ​മി​തി മു​ന്പാ​കെ റി​പ്പോ​ർ​ട്ട് ന​ൽ​കി. റാ​ന്നി മ​ണ്ഡ​ല​പ​രി​ധി​യി​ലെ ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ജ​യ​വ​ർ​മ, ടി.​കെ. സാ​ജു, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, ലി​ജു ജോ​ർ​ജ്, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, സ​തീ​ഷ് ബാ​ബു, ലാ​ലു ജോ​ണ്‍, അ​ഹ​മ്മ​ദ്ഷാ, തോ​മ​സ് അ​ല​ക്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.