ചി​റ്റാ​റി​ലെ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന് ഒ​രു​വ​ർ​ഷം, അ​ന്തി​മ തീ​രു​മാ​നം പറയാ​തെ സി​ബി​ഐ​യും
Tuesday, July 27, 2021 9:53 PM IST
പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ചി​റ്റാ​ർ കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ​ച​രു​വി​ൽ പി.​പി. മ​ത്താ​യി (പൊ​ന്നു - 41) മ​രി​ച്ചി​ട്ട് ഇ​ന്ന് ഒ​രു വ​ർ​ഷം.
യു​വ​ക​ർ​ഷ​ക​നാ​യ മ​ത്താ​യി​യു​ടെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൃ​ത​ദേ​ഹം 40 ദി​വ​സം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച് ഭാ​ര്യ ഷീ​ബ​യും ബ​ന്ധു​ക്ക​ളും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ന​ട​ത്തി​യ ഐ​തി​ഹാ​സി​ക സ​മ​ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ കേ​സാ​ണി​ത്. ഒ​ടു​വി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും 11 മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​രെ​യും അ​റ​സ്റ്റു ചെ​യ്യാ​നോ കു​റ്റ​പ​ത്രം പൂ​ർ​ത്തി​യാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.
അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​താ​യും റി​പ്പോ​ർ​ട്ട് ഉ​ട​ൻ ന​ൽ​കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.
അ​ന്തി​മ റി​പ്പോ​ർ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​ക്കാ​യി ന​ല്കി​യി​രി​ക്കു​ക​യാ​ണ്. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം സി​ബി​ഐ സം​ഘം റീ ​പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സം​സ്ക​രി​ച്ച​ത്. കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചാ​ണ് സി​ബി​ഐ സം​ഘം മു​ന്നോ​ട്ടു പോ​യ​ത്. മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ​ന​പാ​ല​ക​രും അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ചി​ല​രും കേ​സി​ൽ പ്ര​തി സ്ഥാ​ന​ത്തെ​ത്തു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. വ​ന​പാ​ല​ക​രി​ൽ ചി​ല​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് മു​ൻ​കൂ​ർ ജാ​മ്യ​വും തേ​ടി. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ കു​റ്റം ആ​രോ​പി​ച്ച് വ​ന​പാ​ല​ക​ർ​ക്കെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ട്. ഇ​വ​ർ സ​സ്പെ​ൻ​ഷ​നി​ലു​മാ​ണ്.
ഫ്ളാ​ഷ് ബാ​ക്ക് ....
വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് 2020 ജൂ​ലൈ 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് വ​ന​പാ​ല​ക​സം​ഘം മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു പ​റ​യു​ന്നു. മ​ത്താ​യി​യു​മാ​യി സം​ഘം കു​ട​പ്പ​ന​ക്കു​ളം ഭാ​ഗ​ത്ത് വ​ന​ത്തി​നു​ള്ളി​ൽ നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.
വ​ന​പാ​ല​ക​ർ അ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച കാ​മ​റ ത​ക​ർ​ത്തു​വെ​ന്ന കു​റ്റ​മാ​ണ് മ​ത്താ​യി​യ്ക്കു​മേ​ൽ ആ​രോ​പി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ളി​വെ​ടു​പ്പി​നു കു​ടും​ബ​വീ​ടി​നു സ​മീ​പ​ത്തെ​ത്തി​ച്ച​താ​യും ക​ണ്ടെ​ത്തി. കു​ടും​ബ​വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് പി​ന്നീ​ട് മ​ത്താ​യി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​മ​റ​യു​ടെ മെ​മ്മ​റി കാ​ർ​ഡ് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ ്കു​ടും​ബ​വീ​ട് പ​രി​സ​ര​ത്ത് വ​ന​പാ​ല​ക​ർ ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ മ​ത്താ​യി കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​തെ​ങ്ങ​നെ​യെ​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് ദു​രൂ​ഹ​ത ബാ​ക്കി​യു​ള്ള​ത്.
കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​യാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കാ​തെ വ​ന​പാ​ല​ക​സം​ഘം ര​ക്ഷ​പെ​ട്ട​തും വി​വാ​ദ​മാ​യി. ഇ​തൊ​രു കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ​ന്ധു​ക്ക​ൾ സ​മ​രം തു​ട​ങ്ങി​യ​ത്.
പി​ന്നീ​ട് വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സ​മ​രം ഏ​റ്റെ​ടു​ത്തു. വീ​ട്ടു​പ​ടി​ക്ക​ൽ മ​ത്താ​യി​യു​ടെ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും ആ​രം​ഭി​ച്ച സ​ത്യ​ഗ്ര​ഹം അ​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ൾ​ക്കു വ​ൻ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ സ​മ​രം സം​സ്ഥാ​ന​വ്യാ​പ​ക​മാ​ക്കി​യ​തോ​ടെ സ​ർ​ക്കാ​രും സ​മ്മ​ർ​ദ​ത്തി​ലാ​യി.വ​ന​പാ​ല​ക​രെ കു​റ്റ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. സ​ർ​ക്കാ​രും ഇ​തി​നെ പി​ന്തു​ണ​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ​ന​പാ​ല​ക​രെ പ്ര​തി ചേ​ർ​ത്തു​വെ​ങ്കി​ലും അ​റ​സ്റ്റ് ന​ട​ന്നി​ല്ല.
ക​സ്റ്റ​ഡി മ​ര​ണ​മെ​ന്ന പ​രി​ഗ​ണ​ന ഉ​ണ്ടാ​യി​ല്ല
വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലാ​ണ് മ​ത്താ​യി മ​രി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടും യാ​തൊ​രു സ​ഹാ​യ​വും കു​ടും​ബ​ത്തി​ന് ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. 40 ദി​വ​സം നീ​ണ്ട സ​മ​രം ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​ലേ​ക്ക് സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്ന് കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു. വാ​ഗ്ദാ​ന​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.
ഭാ​ര്യ ഷീ​ബാ​മോ​ൾ, മ​ക്ക​ളാ​യ ഡോ​ണ, സോ​ണ എ​ന്നി​വ​രാ​ണ് മ​ത്താ​യി​യു​ടെ മ​ര​ണ​ത്തോ​ടെ അ​നാ​ഥ​മാ​യ​ത്. കു​ടും​ബ​വീ​ട്ടി​ലാ​ണ് മ​ത്താ​യി ക​ഴി​ഞ്ഞി​രു​ന്ന​ത്. വ​യോ​ധി​ക​യാ​യ മാ​താ​വ്, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​ഹോ​ദ​രി ഇ​വ​രൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ണ​ലി​ലാ​യി​രു​ന്നു.
ക​ർ​ഷ​ക​നും ചെ​റു​കി​ട വ്യ​വ​സാ​യി​യു​മൊ​ക്കെ​യാ​യി പൊ​ന്നു​മ​ത്താ​യി നാ​ട്ടു​കാ​ർ​ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ വി​യോ​ഗം നാ​ടി​നും തീ​രാ​ദുഃ​ഖ​മാ​യി മാ​റി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു നാ​ട് മു​ഴു​വ​ൻ അ​ണി​നി​ര​ന്ന​തും അ​ദ്ദേ​ഹ​വു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ സൂചനയാ യിരുന്നു.
ഇ​ന്ന് ക​ർ​ഷ​ക ര​ക്ത​സാ​ക്ഷി​ ദി​നാ​ച​ര​ണം
പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ലെ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക​സം​ഘ​ട​ന കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ര​ക്ത​സാ​ക്ഷി​ദി​ന​മാ​യി ആ​ച​രി​ക്കും.
രാ​വി​ലെ കു​ട​പ്പ​ന​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​യ്ക്കു​ശേ​ഷം മ​ത്താ​യി​യു​ടെ ക​ല്ല​റ​യി​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് കി​ഫ ഭാ​ര​വാ​ഹി​ക​ൾ മ​ത്താ​യി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കും. രാ​ത്രി ഏ​ഴി​ന് കി​ഫ​യു​ടെ അം​ഗ​ങ്ങ​ളാ​യ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ൽ തി​രി തെ​ളി​ച്ച് മ​ത്താ​യി അ​നു​സ്മ​ര​ണം ന​ട​ക്കും. എ​ട്ടി​ന് ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കും.
ക​ർ​ഷ​ക യൂ​ണി​യ​ൻ ധ​ർ​ണ ന​ട​ത്തി
റാ​ന്നി: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ്.
ചി​റ്റാ​റി​ൽ പി.​പി. മ​ത്താ​യി മ​രി​ച്ച​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ന്നി ഡി​എ​ഫ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ച്ചു കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും സ​ർ​ക്കാ​ർ ജോ​ലി​യി​ൽ നി​ന്നും അ​വ​രെ പു​റ​ത്താ​ക്കു​ക​യും വേ​ണ​മെ​ന്ന് വി​ക്ട​ർ ടി. ​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കു​ക​യും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യും വേ​ണം. ഈ ​വി​ഷ​യ​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും വ​നം​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യും വി​ക്ട​ർ ടി. ​തോ​മ​സ് പ​റ​ഞ്ഞു.
കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ​ച്ച​ൻ വെ​ച്ചൂ​ച്ചി​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​വി.​കു​ര്യാ​ക്കോ​സ്, സാം​കു​ട്ടി അ​യ്യ​ക്കാ​വി​ൽ, സ്മി​ജു ജേ​ക്ക​ബ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വൈ. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തെ വി​ക്ട​ർ ടി. ​തോ​മ​സ് സ​ന്ദ​ർ​ശി​ച്ചു
ചി​റ്റാ​ർ: ചി​റ്റാ​റി​ൽ വാ​ന​പാ​ല​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മ​ത്താ​യി​യു​ടെ കുടുംബാംഗങ്ങ ളെ യുഡിഎഫ് ജില്ലാ ചെയർ മാൻ വിക്ടർ ടി.തോമസ് ഇന്നലെ സന്ദർശിച്ചു.
കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കു​ന്ന​ത് വ​രെ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ല്ലാ വി​ഷ​യ​ത്തി​ലും കൂ​ടെ ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി.