പ്ര​ഥ​മാ​ധ്യാ​പ​ക​നി​യ​മ​ന​ത്തി​ലെ അ​നി​ശ്ചി​ത​ത്വം ഒ​ഴി​വാ​ക്ക​ണം: കെ​പി​പി​എ​ച്ച്എ
Tuesday, July 27, 2021 9:53 PM IST
പ​ത്ത​നം​തി​ട്ട: എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളു​ടെ അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ന്ന പ​ല നി​യ​മ​ന​ങ്ങ​ളും അ​നാ​വ​ശ്യ​മാ​യ ത​ട​സ​വാ​ദ​ങ്ങ​ൾ നി​ര​ത്തി വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ൾ നി​ര​സി​ക്കു​ക​യാ​ണെ​ന്ന് കെ​പി​പി​എ​ച്ച്എ സം​സ്ഥാ​ന സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.
50 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രു​ടെ പ്ര​മോ​ഷ​ൻ സം​ബ​ന്ധി​ച്ച് നി​ല​വി​ൽ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ച​ട​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും നി​യ​പ​ര​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നി​രി​ക്കേ ഈ ​നി​യ​മ​ന​ങ്ങ​ൾ അ​കാ​ര​ണ​മാ​യി വൈ​കി​ക്കു​ന്ന​തും നി​ര​സി​ക്കു​ന്ന​തും നീ​തി​പൂ​ർ​വ​മ​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ്ര​തി​നി​ധി സ​മ്മേ​ള​നം മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ടി. ​ശ്രീ​ധ​ര​ൻ ചെ​ന്പോ​ല നി​ർ​വ​ഹി​ച്ചു.
യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം പൊ​തു​വി​ദ്യാ​ഭ്യാ​സ മു​ൻ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജി​മ്മി കെ. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി. ​കൃ​ഷ്ണ​പ്ര​സാ​ദ് (പാ​ല​ക്കാ​ട്) - പ്ര​സി​ഡ​ന്‍റ്, ജി. ​സു​നി​ൽ കു​മാ​ർ (കൊ​ല്ലം) - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​എ. ബെ​ന്നി (തൃ​ശൂ​ർ) - ട്ര​ഷ​റാ​ർ, ഉ​മ്മ​ർ പാ​ല​ഞ്ചേ​രി (മ​ല​പ്പു​റം) - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.