മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, July 27, 2021 9:53 PM IST
അ​ടൂ​ർ: മൂ​ന്ന് ദി​വ​സം മു​മ്പ് പ​ത്ത​നാ​പു​രം വി​ള​ക്കു​ടി​പാ​ല​ത്തി​ൽ നി​ന്നും കാ​ണാ​താ​യ മാ​ലൂ​ർ ല​ളി​ത വി​ലാ​സ​ത്തി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ല്ല​ട​യാ​റ്റി​ൽ എ​നാ​ത്ത് പാ​ല​ത്തി​നു സ​മീ​പത്തുനി​ന്നും അഗ്്നിശമനസേ​ന ക​ര​യ്‌​ക്കെ​ടു​ത്തു.
പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള മു​ള​ങ്കാ​ട്ടി​ൽ ത​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ നാ​ട്ടു​കാ​ർ അ​ടൂ​ർ അ​ഗ്നി​ശ​മ​ന സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സം​ഘം സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യി​ൽ എ​ത്തി​ച്ചു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ലോ​ക പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: കേ​ര​ള ശാ​ന്തി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ലോ​ക പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ക്കും. രാ​ത്രി 8.40 ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി​യും കേ​ര​ള ശാ​ന്തി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ജ​സ്റ്റീ​സ് പി.​കെ.​ഷം​സു​ദ്ദീ​ൻ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മി​തി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.