ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് നേ​ര​ത്തെ തു​ട​ങ്ങ​ണ​മെ​ന്ന് എം​എ​ൽ​എ
Tuesday, July 27, 2021 9:53 PM IST
റാ​ന്നി: ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് സം​വി​ധാ​നം മ​ണ്ഡ​ല​കാ​ല​ത്തി​ന് ര​ണ്ട് മാ​സം മു​മ്പേ ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്കിം ​ഗ് ആ​രം​ഭി​ക്കു​ന്ന​ത് തീ​ർ​ഥാ​ട​ നം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ട് മു​മ്പാ​ണ്.
ദ​ർ​ശ​നം ഉ​റ​പ്പാ​ക്കി​യ ശേ​ഷം മി​ക്ക​വ​ർ​ക്കും 40 ദി​വ​സ​ത്തെ വ്ര​തം എ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.
ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മ​ണ്ഡ​ല കാ​ല​ത്തി​ന് 60 ദി​വ​സം മു​മ്പ് ദ​ർ​ശ​ന​ത്തി​ന് ബു​ക്ക് ചെ​യ്യാ​ൻ അ​വ​സ​രം ഒ​രു​ക്കി ന​ൽ​ക​ണ​മെ​ന്ന് എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു.