കാ​വ​ൽ​ക്കാ​രി​ല്ലാ​ത്ത എ​ടി​എ​മ്മു​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മു​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ളം
Sunday, July 25, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: കാ​വ​ൽ​ക്കാ​രി​ല്ലാ​ത്ത എ​ടി​എം കൗ​ണ്ട​റു​ക​ൾ രാ​ത്രി കാ​ല​ത്ത് ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന​വ​രു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​കു​ന്നു. തെ​രു​വു​നാ​യ്ക്ക​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൗ​ണ്ട​റു​ക​ൾ​ക്ക് മു​ന്പി​ൽ ഇ​ടം പി​ടി​ക്കാ​റു​ണ്ട്.
പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ പൊ​തു​മേ​ഖ​ലാ, ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കു​ക​ളു​ടേ​ത​ട​ക്കം 25ഓ​ളം എ​ടി​എം കൗ​ണ്ട​റു​ക​ളു​ണ്ട്. ഇ​വ​യി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കാ​വ​ൽ​ക്കാ​രു​ള്ള​ത്. അ​ല്ലാ​ത്ത കൗ​ണ്ട​റു​ക​ളി​ൽ രാ​ത്രി എ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ർ​ക്കാ​ണ് സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​രു​ന്ന​ത്. രാ​ത്രി​യാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന മ​ദ്യ​പ​രും സ്ഥി​ര​ബു​ദ്ധി ഇ​ല്ലാ​ത്ത​വ​രും എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ ചേ​ക്കേ​റു​ന്നു. എ​സി​യു​ടെ ശീ​ത​ളി​മ​യി​ൽ ഇ​വ​ർ ഉ​റ​ക്കം തു​ട​ങ്ങു​ന്ന​തോ​ടെ ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് ക​യ​റാ​ൻ ഭ​യ​മാ​ണ്.
രാ​ത്രി കാ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ള​ട​ക്കം പ​ണം ഇ​ട​പാ​ടു​ക​ൾ​ക്കാ​യി എ​ടി​എം കൗ​ണ്ട​റു​ക​ളെ ആ​ശ്ര​യി​ക്കാ​റു​ണ്ട്. ഇ​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. കൗ​ണ്ട​റു​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക മാ​ത്ര​മാ​ണ് ബാ​ങ്കു​ക​ൾ ഒ​രു​ക്കു​ന്ന സു​ര​ക്ഷാ സം​വി​ധാ​നം. രാ​ത്രി കാ​ല​ത്തെ ദൃ​ശ്യ​ങ്ങ​ൾ ബാ​ങ്ക് അ​ധി​കൃ​ത​രും നി​രീ​ക്ഷി​ക്കാ​റി​ല്ല.
ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ വ​രു​ന്പോ​ൾ മാ​ത്ര​മാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​റ്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു​ള്ള സം​വി​ധാ​ന​ങ്ങ​ളും പ​ല​യി​ട​ത്തു​മി​ല്ല. ചി​ല എ​ടി​എ​മ്മു​ക​ളി​ൽ മാ​ത്ര​മാ​ണ് സാ​നി​റ്റൈ​സ​ർ ല​ഭ്യ​മാ​ക്കു​ന്ന​ത്.