കു​മ​രം​പേ​രൂ​ർ, കൊ​ക്കാ​ത്തോ​ട്, കൊ​ച്ചു​കോ​യി​ക്ക​ൽ ഫോ​റ​സ്റ്റ് മ​ന്ദി​ര​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം
Sunday, July 25, 2021 10:10 PM IST
കോ​ന്നി: വ​നം, വ​ന്യ​ജീ​വി വ​കു​പ്പ്, കോ​ന്നി, റാ​ന്നി വ​നം ഡി​വി​ഷ​നു​ക​ളി​ലെ ഉ​ത്ത​ര കു​മ​രം​പേ​രൂ​ർ, കൊ​ക്കാ​ത്തോ​ട്, കൊ​ച്ചു​കോ​ യി​ക്ക​ൽ എ​ന്നീ മാ​തൃ​കാ ​ഫോ​റ​സ്റ്റ് മ​ന്ദി​ര​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.
മ​ണ്ണീ​റ പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ.​യു. ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ബാ​ർ​ഡ് ധ​ന​സ​ഹാ​യ​ത്താ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മാ​തൃ​കാ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.
കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി, ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. കു​ട്ട​പ്പ​ൻ, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. ര​ഞ്ജു, ത​ണ്ണി​ത്തോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. പ്രീ​ത, എ​ൻ​സി​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യൂ​സ്ജോ​ർ​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​രി​ന്പ​നാ​കു​ഴി ശ​ശി​ധ​ര​ൻ നാ​യ​ർ, കോ​ന്നി ഡി​എ​ഫ്ഒ ശ്യാം ​മോ​ഹ​ൻ​ലാ​ൽ, ന​ടു​വ​ത്തു​മൂ​ഴി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ജീ​ഷ് മ·​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.