ശ്രീ​വ​ല്ല​ഭ മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​രാ​ജ​ന് സു​ഖ​ചി​കി​ത്സ‌
Sunday, July 25, 2021 10:10 PM IST
തി​രു​വ​ല്ല: ശ്രീ​വ​ല്ല​ഭ മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ജ​യ​രാ​ജ​ൻ എ​ന്ന ഗ​ജ​വീ​ര​ന് ക​ർ​ക്കി​ട​ക​മാ​സ​ത്തി​ലെ സു​ഖ​ചി​കി​ത്സ തു​ട​ങ്ങി.
പ​ച്ച​രി, ചെ​റു​പ​യ​ർ, റാ​ഗി തു​ട​ങ്ങി​യ ധാ​ന്യ​വ​ർ​ഗ​ങ്ങ​ൾ നി​ശ്ചി​ത​യ​ള​വി​ലെ​ടു​ത്തു വേ​വി​ച്ചു ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ത്തു ത​ണു​പ്പി​ച്ചു അ​ഗ്രി​മി​ൻ ഫോ​ർ​ട്ടി, ഷാ​ർ​ക്കോ​ഫെ​റോ​ൾ, അ​ന്‍റാ​സി​ഡ് ടാ​ബ്‌​ല​റ്റ്സ്, മ​ൾ​ട്ടി​വി​റ്റാ​മി​ൻ ക്യാ​പ്സ്യൂ​ൾ​സ് തു​ട​ങ്ങി​യ വി​വി​ധ​യി​നം ഔ​ഷ​ധ​ങ്ങ​ളും ചേ​ർ​ത്താ​ണ് ആ​ന​യ്ക്കു ന​ല്കു​ന്ന​ത്.
സു​ഖ​ചി​കി​ത്സ ഒ​രു മാ​സം നീ​ണ്ടു നി​ല്ക്കും.തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് തി​രു​വ​ല്ല അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​ആ​ർ. ശ്രീ​ല​ത സു​ഖ​ചി​കി​ത്സ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ‌‌