കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് കൈ​മാ​റി
Sunday, July 25, 2021 10:10 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ന്ന ധ​ന സ​ഹാ​യ​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന് ഫ​ണ്ട് ന​ൽ​കി കൊ​ണ്ടാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​കാ സു​നി​ൽ, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി വ​ർ​ഗീ​സ്, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി.​ടോ​ജി, കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് എ​ന്നി​വ​ർ അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​അ​ജ​യ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ആ​ർ മു​ര​ളീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി സി​എ​ഫ്എ​ൽ​ടി​സി, ഡി​സി​സി എ​ന്നി​വ ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​ത്യേ​ക പ്രോ​ജ​ക്ട് ത​യാ​റാ​ക്കി അം​ഗീ​കാ​രം നേ​ട​ണം. പ​ദ്ധ​തി​ക്ക് വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷം രൂ​പ​യാ​ണു നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.
കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​ന പ്ലാ​ന്‍റ് സ്ഥാ​പി​ക്ക​ൽ, ആം​ബു​ല​ൻ​സ് വാ​ങ്ങി ന​ൽ​ക​ൽ, വെ​ന്‍റി​ലേ​റ്റ​ർ സ്ഥാ​പി​ക്ക​ൽ, ജി​ല്ല​യി​ലെ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി തു​ട​ങ്ങി വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ര​ണ്ടു കോ​ടി രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.