റാ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല
Sunday, July 25, 2021 10:10 PM IST
റാ​ന്നി: നി​ർ​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷ​മാ​യ റാ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യ്ക്കു വേ​ണ്ടി ക​ണ്ടെ​ത്തി​യ സ്ഥ​ലം കാ​ടു​ക​യ​റി. റാ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് ഐ​റ്റി​ഐ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മു​ൻ​തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ​ണ​ൻ നി​ർ​വ​ഹി​ച്ചി​ട്ട് വ​ർ​ഷ​മാ​യി​ട്ടും പ​ണി​ക​ളാ​രം​ഭി​ച്ചി​ട്ടി​ല്ല. മ​ല​യോ​ര​നി​വാ​സി​ക​ളാ​യ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ഠി​ച്ചു​വ​രു​ന്ന ഐ​ടി​ഐ​യു​ടെ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​യാ​ണ് മു​ട​ങ്ങി കി​ട​ക്കു​ന്ന​ത്. തൊ​ഴി​ൽ വ​കു​പ്പി​നു കീ​ഴി​ൽ 2011 ൽ ​അ​നു​വ​ദി​ച്ച ഐ​റ്റി​ഐ റാ​ന്നി പെ​രു​ന്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ന്‍റെ മു​ക​ളി​ലാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
പ​രി​മി​തി​ക​ളി​ലാ​ണ് ഐ​ടി​ഐ​യു​ടെ പ്ര​വ​ർ​ത്ത​നം. പ​ഞ്ചാ​യ​ത്തു​വ​ക കെ​ട്ടി​ട​മാ​ണെ​ങ്കി​ലും ജ​ന​ൽ ക​ത​കു​ക​ൾ ഇ​ള​കി മാ​റി​യ നി​ല​യി​ലാ​ണ്. കാ​റ്റും മ​ഴ​യും ഒ​രു​മി​ച്ചെ​ത്തി​യാ​ൽ വെ​ള്ളം മു​ഴു​വ​ൻ ക്ലാ​സ് മു​റി​ക​ളി​ൽ വീ​ഴും.
ക്ലാ​സ്് മു​റി​ക​ൾ ത​ന്നെ​യാ​ണ് ലാ​ബാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. പ്ര​ത്യേ​കം ലാ​ബ് മു​റി​ക​ളോ, സ്റ്റാ​ഫ് റൂ​മോ ഇ​ല്ല. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​വാ​ൻ ഉ​തു​മൂ​ട്ടി​ൽ ഐ​റ്റി​ഐ​യ്ക്കു കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ക​നാ​ലി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്ത് ര​ണ്ടേ​ക്ക​റി​ന​ടു​ത്ത് സ​ർ​ക്കാ​ർ സ്ഥ​ലം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വി​ടെ കെ​ട്ടി​ടം പ​ണി​യു​ന്ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ അ​ധി​കൃ​ത​ർ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തി. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം അ​വി​ടെ അ​ള​ന്ന് കു​റ്റി​വെ​ച്ച​ത​ല്ലാ​തെ തു​ട​ർ​പ്ര​വ​ർ​ത്ത​നം ന​ട​ന്നി​ല്ല. അ​ഞ്ച്കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ന​ട​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന സ്ഥ​ലം ത​ട്ടു​ക​ളാ​യി ച​രി​ഞ്ഞ് കാ​ടാ​ണി​പ്പോ​ൾ. ഇ​തു നി​ര​പ്പാ​ക്കി​യെ​ങ്കി​ലേ കെ​ട്ടി​ട​നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​കൂ.