സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടി തെ​ള്ളി​യൂ​ർ പി​എ​ച്ച്സി
Sunday, July 25, 2021 10:10 PM IST
തെ​ള്ളി​യൂ​ർ: തെ​ള്ളി​യൂ​രി​ലെ സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ്ഥ​ല​സൗ​ക​ര്യ​മി​ല്ല. 60 വ​ർ​ഷം പി​ന്നി​ട്ട കെ​ട്ടി​ട​മാ​ണ് ഇ​ന്നും ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ആ​ശ്ര​യം. ചോ​ർ​ച്ച​യും അ​സൗ​ക​ര്യ​ങ്ങ​ളും കാ​ര​ണം ജീ​വ​ന​ക്കാ​ർ ത​ന്നെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്നു​വെ​ന്ന​ത​ല്ലാ​തെ പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല.
1957ലാ​ണ് തെ​ള്ളി​യൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. കി​ട​ത്തി ചി​കി​ത്സ ഉ​ൾ​പ്പെ​ടെ സു​സ​ജ്ജ​മാ​യ ആ​ശു​പ​ത്രി തു​ട​ങ്ങു​ന്ന​തി​ന് നാ​ട്ടു​കാ​രു​ടെ ക​ഠി​ന​പ​രി​ശ്ര​മ​മു​ണ്ടാ​യി​രു​ന്നു. 1957 മാ​ർ​ച്ച് 25ന ​ജ​ന​റ​ൽ ആ​ശു​പ​ത്രി​യാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ട​മാ​ണ് തെ​ള്ളി​യൂ​ർ പി​എ​ച്ച്സി​യു​ടേ​ത്. ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ദൂ​ര​ങ്ങ​ളി​ൽ നി​ന്നു​പോ​ലും ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ സ​ർ​ക്കാ​ർ ആ​തു​രാ​ല​യം പി​ൽ​ക്കാ​ല​ത്ത് ശോ​ഷി​ക്കു​ക​യാ​യി​രു​ന്നു.
മൂ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ ്നി​ല​വി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം. എ​ഴു​മ​റ്റൂ​ർ സി​എ​ച്ച്സി​യും പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന് നി​ർ​മാ​ണാ​നു​മ​തി ആ​യ​തി​നൊ​പ്പം തെ​ള്ളി​യൂ​രി​ലും പു​തി​യ കെ​ട്ടി​ടം വേ​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.
ലാ​ബോ​റ​ട്ട​റി സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ പി​എ​ച്ച്സി​യി​ൽ ഉ​ള്ള​തി​നാ​ൽ ഇ​പ്പോ​ഴും തി​ര​ക്കി​ന് കു​റ​വി​ല്ല. മ​രു​ന്നു​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യു​ണ്ടാ​കു​ന്നു​മു​ണ്ട്.
സ്ഥ​ല​പ​രി​മി​തി​യും കാ​ല​പ്പ​ഴ​ക്ക​വും ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​ക്കു വേ​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത്.