കാ​ട്ടു​പ​ന്നി ശ​ല്യം: സ​ർ​ക്കാ​ർ ഇ​നി​യെ​ന്തു പ​റ​യും ... ? ആ​കാം​ക്ഷ​യോ​ടെ ക​ർ​ഷ​ക​ർ
Saturday, July 24, 2021 9:54 PM IST
പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​ലേ​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​നി​യെ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ.
കാ​ട്ടു​പ​ന്നി​യു​ടെ അ​തി​രൂ​ക്ഷ ശ​ല്യം നേ​രി​ട്ടു​വ​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ൽ ആ​ശ്വാ​സ​ക​ര​മാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്ന​ട​ക്ക​മു​ള്ള ആ​റ് ക​ർ​ഷ​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ ഉ​ൾ​പ്പെ​ടെ ഇ​തി​നു നി​യ​മ​സ​ഹാ​യ​വും ചെ​യ്തു ന​ൽ​കി.
കാ​ട്ടു​പ​ന്നി സം​ര​ക്ഷി​ത ഗ​ണ​ത്തി​ൽ​പെ​ട്ട മൃ​ഗ​മാ​യ​തി​നാ​ൽ ഇ​വ​യെ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​ലേ​ക്ക് കേ​ന്ദ്രാ​നു​മ​തി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ത്ര​യും കാ​ലം കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സം​സ്ഥാ​ന വ​നം​വ​കു​പ്പ് സ്വീ​ക​രി​ച്ചു​വ​ന്നി​രു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
എ​ന്നാ​ൽ പ​ന്നി​ക്ക് ഇ​ത്ത​ര​ത്തി​ലൊ​രു പ​രി​ഗ​ണ​ന​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വാ​ദം. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് വ​നം​വ​കു​പ്പ് ഇ​തേ​വ​രെ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഹൈ​ക്കോ​ട​തി​യും സ്വീ​ക​രി​ച്ച​ത്.
കാ​ട്ടു​പ​ന്നി​യെ സം​സ്ഥാ​ന വ​ന​സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ലെ 62 -ാം വ​കു​പ്പു പ്ര​കാ​രം താ​ത്കാ​ലി​ക​മാ​യി ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ൽ​പെ​ടു​ത്തി​യാ​ണ് ഇ​പ്പോ​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ശി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. ആ​റു മാ​സം വീ​തം നീ​ളു​ന്ന ത​ര​ത്തി​ൽ ഇ​തി​നു​ള്ള ഉ​ത്ത​ര​വ് ര​ണ്ടു​ത​വ​ണ ഇ​റ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ഇ​തു ഒ​രു​വ​ർ​ഷ കാ​ലാ​വ​ധി​യാ​ക്കി.
കേ​ന്ദ്ര വ​ന​നി​യ​മ​ത്തി​ന്‍റെ മൂ​ന്നാം ഷെ​ഡ്യൂ​ളി​ൽ 19-ാം ന​ന്പ​റി​ൽ​പെ​ട്ട മൃ​ഗ​മാ​ണ് കാ​ട്ടു​പ​ന്നി. ഇ​വ​യെ വ​ന​നി​യ​മ​ത്തി​ന്‍റെ അ​ഞ്ചാം ഷെ​ഡ്യൂ​ളി​ൽ​പെ​ടു​ത്തി ക്ഷു​ദ്ര​ജീ​വി​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​മാ​ണ് ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സം​സ്ഥാ​ന വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ൾ നീ​ക്കി​യെ​ങ്കി​ലും കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചി​ല്ല. സാ​ങ്കേ​തി​ക​മാ​യ ചി​ല പി​ഴ​വു​ക​ൾ ഉ​ണ്ടാ​യി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം വ​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പി​ഴ​വ് വ​രു​ത്തി ര​ണ്ടു ത​വ​ണ കേ​ന്ദ്ര സ​ർ​ക്കാ​രി​നു സം​സ്ഥാ​നം ക​ത്തു ന​ൽ​കി​യ​പ്പോ​ൾ ത​ന്നെ ഇ​വ​യെ സം​സ്ഥാ​ന​ത്തി​നു നി​യ​ന്ത്രി​ക്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ടെ​ന്ന് കേ​ന്ദ്ര​വും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​പ്പോ​ഴും അ​പ്രാ​യോ​ഗി​ക​മാ​യ ചി​ല ന​ട​പ​ടി​ക​ളി​ലൂ​ടെ ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് വ​നം​വ​കു​പ്പ് സ്വീ​ക​രി​ച്ച​ത്.
ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ലാ​ണെ​ങ്കി​ൽ ക​ർ​ഷ​ക​ർ​ക്ക് ഏ​തു​വി​ധേ​ന​യും കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​നാ​കും. ഇ​തി​നു​ള്ള അ​നു​മ​തി ല​ഭി​ക്കാ​തെ ഇ​വ​യു​ടെ ശ​ല്യം ഒ​ഴി​വാ​കി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ലൈ​സ​ൻ​സു​ള്ള​വ​ർ​ക്കു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ നി​ശ്ചി​ത​കാ​ല​യ​ള​വി​ലേ​ക്കു ബ​ന്ധ​പ്പെ​ട്ട വ​ന​പാ​ല​ക​രും ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന ജാ​ഗ്ര​താ​സ​മി​തി​ക്കു രൂ​പം ന​ൽ​കു​ക​യും അ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​നു​മ​തി ന​ൽ​കു​ക​യും വ്യ​വ​സ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യി വെ​ടി​വ​യ്ക്കു​ക​യു​മാ​ണ് നി​ല​വി​ൽ ചെ​യ്തു വ​രു​ന്ന​ത്. ഇ​താ​ക​ട്ടെ വെ​ടി​വ​യ്ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ട്ടു​പ​ന്നി അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. മാദണ്ഡങ്ങൾ പാലിക്കു ന്നില്ലെങ്കിൽ കർഷകരാകും കുറ്റ ക്കാർ.
കാ​ട്ടു​പ​ന്നി​യു​ടെ അ​തി​രൂ​ക്ഷ​മാ​യ ശ​ല്യം ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് നീ​ളു​ന്ന​താ​ണ്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലി​റ​ങ്ങി​യ പ​ന്നി അ​വി​ടെ​ത്ത​ന്നെ സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന​താ​ണ് ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന​ത്.