അ​ഭി​ലാ​ഷി​ന്‍റെ ജീ​വ​നാ​യി നാ​ടും വി​ദ്യാ​ല​യ​വും കൈ​കോ​ർ​ക്കു​ന്നു
Saturday, July 24, 2021 9:54 PM IST
പു​ല്ലാ​ട്: പു​ല്ലാ​ട് ശ്രീ ​വി​വേ​കാ​ന​ന്ദ ഹൈ​സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന പൂ​വ​ത്തൂ​ർ ആ​ര്യാം​കു​ള​ത്ത് വീ​ട്ടി​ൽ എം.​ആ​ർ പ്ര​കാ​ശി​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷ് കു​മാ​റി​ന് 2018 ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ളി​ന് സ​മീ​പം ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഉ​ട​നെ ത​ന്നെ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി പ്ലീ​ഹ എ​ടു​ത്തു മാ​റ്റി. വൃ​ക്ക​യ്ക്ക് ഗു​രു​ത​ര​മാ​യ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​വം​ബ​ർ ആ​റി​ന് എ​റ​ണാ​കു​ളം അ​മൃ​ത മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ അ​ഡ്മി​റ്റ് ചെ​യ്തു. തു​ട​ർ​ന്ന് ദി​വ​സേ​ന ഡ​യാ​ലി​സി​സ് ചെ​യ്തു ന​വം​ബ​ർ 29 ന് ​ഡി​സ്ചാ​ർ​ജ് ചെ​യ്തു.
എ​ന്നാ​ൽ വീ​ട്ടി​ൽ എ​ത്തി ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ ക​ല​ശ​ലാ​യ ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തോ​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത് ഡ​യാ​ലി​സി​സ് ചെ​യ്യു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് ആ​ഴ്ച​യി​ൽ ര​ണ്ടു വീ​തം ഡ​യാ​ലി​സി​സ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നും അ​ഭി​ലാ​ഷി​ന്‍റെ സ്ഥി​തി ഗു​രു​ത​ര​മാ​യ​തോ​ടെ വൃ​ക്ക മാ​റ്റി വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. മാ​താ​വാ​യ സ​ന്ധ്യ​യു​ടെ വൃ​ക്ക അ​നു​യോ​ജ്യ​മാ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി അ​ഭി​ലാ​ഷി​നെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
അ​ഭി​ലാ​ഷി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ഇ​തേ​വ​രെ 15 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും അ​ഭ്യു​ദ​യാ കാം​ക്ഷി​ക​ളു​ക​യും സ​ഹാ​യ​ത്താ​ലാ​ണ് ഈ ​തു​ക ക​ണ്ടെ​ത്താ​നാ​യ​ത്.വൃ​ക്ക മാ​റ്റി വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് മാ​ത്ര​മാ​യി 10 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു വ​രും. തു​ട​ർ ചി​കി​ത്സ​ക്കും പ​ണം ക​ണ്ട​ത്തേ​ണ്ട​താ​യു​ണ്ട്. ഓ​ട്ടോ ഡ്രൈ​വ​റാ​യ പി​താ​വ് പ്ര​കാ​ശി​ന്‍റെ വ​രു​മാ​നം കൊ​ണ്ടാ​ണ് അ​ഞ്ചം​ഗ കൂ​ടും​ബം ജീ​വി​ക്കു​ന്ന​ത്. ശ​സ്ത്ര​കി​യ​യ്ക്കു​ള്ള ഭാ​രി​ച്ച​തു​ക ക​ണ്ടെ​ത്താ​ൻ പ്ര​കാ​ശി​നെ​ക്കൊ​ണ്ടാ​കി​ല്ല.
ഗു​രു​ത​ര​മാ​യ രോ​ഗാ​വ​സ്ഥ​യി​ലും ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഉ​യ​ർ​ന്ന ഗ്രേ​ഡോ​ടെ അ​ഭി​ലാ​ഷ് വി​ജ​യി​ക്കു​ക​യു​ണ്ടാ​യി. അ​ഭി​ലാ​ഷി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പു​ല്ലാ​ട് എ​സ്‌​വി ഹൈ​സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ എ​സ്. ര​മേ​ഷ് ക​ൺ​വീ​ന​റും കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ൺ മാ​ത്യു, കോ​യി​പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ജി. ആ​ശ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി മാ​ത്യു എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും പ​ഞ്ചാ​യ​ത്ത് വാ​ർ​ഡം​ഗം എ​ൻ.​സി. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ ചെ​യ​ർ​മാ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നീ​ഷ് കു​ന്ന​പ്പു​ഴ, കെ.​അ​ജി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. അ​ശോ​ക​ൻ എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ന്മാ​രും വാ​ർ​ഡം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, സോ​ണി കു​ന്ന​പ്പു​ഴ എ​ന്നി​വ​ർ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രും അ​ജ​യ​കു​മാ​ർ, സേ​തു​നാ​ഥ്, എ.​കെ. സ​ന്തോ​ഷ് കു​മാ​ർ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ജി.​സു​രേ​ഷ് കു​മാ​ർ, ഹ​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
സ​ഹാ​യ ധ​നം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി ഹെ​ഡ്മാ​സ്റ്റ​ർ, വാ​ർ​ഡം​ഗം, കു​ട്ടി​യു​ടെ പി​താ​വ് എ​ന്നി​വ​രു​ടെ പേ​രി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് പൂ​വ​ത്തൂ​ർ ശാ​ഖ​യി​ൽ ഒ​രു ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു.
എ​സ്‌​വി ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക​രും മു​ൻ അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച 1,10000 രൂ​പ ഈ ​അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചു.
അ​ക്കൗ​ണ്ട് ന​മ്പ​ർ
11680 1000 65404
IFSC: FDRL0001168
ഫെ​ഡ​റ​ൽ ബാ​ങ്ക്
പൂ​വ​ത്തൂ​ർ ശാ​ഖ.