സ്വാ​ത​ന്ത്ര്യം ത​ന്നെ അ​മൃ​തം: ക​വി സം​ഗ​മം ഇ​ന്ന്
Saturday, July 24, 2021 9:51 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​വും​തി​ട്ട മൂ​ലൂ​ര്‍ സ്മാ​ര​കം സം​ഘ​ടി​പ്പി​ക്കു​ന്ന ക​വി സം​ഗ​മം "സ്വാ​ത​ന്ത്ര്യം ത​ന്നെ അ​മൃ​തം' ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് 2.30ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും.
ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന്‍, പി.​എ​ന്‍. ഗോ​പി​കൃ​ഷ്ണ​ന്‍, ദി​വാ​ക​ര​ന്‍ വി​ഷ്ണു​മം​ഗ​ല​ത്ത്, ച​ന്ദ്ര മോ​ഹ​ന്‍ റാ​ന്നി, വി.​എ​സ്. ബി​ന്ദു, മോ​ഹ​ന്‍​കു​മാ​ര്‍ വ​ള്ളി​ക്കോ​ട്, സു​ഗ​ത പ്ര​മോ​ദ്, വ​ള്ളി​ക്കോ​ട് ര​മേ​ശ​ന്‍, തെ​ങ്ങ​മം ഗോ​പ​കു​മാ​ര്‍, ര​മേ​ശ് അ​ങ്ങാ​ടി​ക്ക​ല്‍, ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ന്‍, ഡോ. ​പി. എ​ന്‍. രാ​ജേ​ഷ് കു​മാ​ര്‍, സു​രേ​ഷ് ഗം​ഗാ​ധ​ര​ന്‍, ഡോ. ​കെ. ജെ. ​സു​രേ​ഷ്, ഡോ.​നി​ബു​ലാ​ല്‍ വെ​ട്ടൂ​ര്‍, പീ​താം​ബ​ര​ന്‍ പ​രു​മ​ല, എം. ​കെ. കു​ട്ട​പ്പ​ന്‍, കെ. ​ര​ശ്മി മോ​ള്‍, കാ​ശി​നാ​ഥ​ന്‍, പി​ങ്കി ശ്രീ​ധ​ര്‍, വി. ​കെ. ശോ​ഭ​ന​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഗൂ​ഗി​ള്‍ ലി​ങ്ക്: https://meet.google.com/pnp-gycn-qbo .

സ്കൂ​ട്ട​റി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി

അ​ടൂ​ർ: പെ​രി​ങ്ങ​നാ​ട് മു​ണ്ട​പ്പ​ള്ളി ക​ശു​വ​ണ്ടി ഫാ​ക്ട​റി ജം്ഗ്ഷ​നി​ൽ പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സി​ഐ എ​സ്. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി. 300 ഗ്രാം ​വീ​ത​മു​ള്ള 30 പൊ​തി ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ മു​ണ്ട​പ്പ​ള്ളി വി​ഷ്ണു​ഭ​വ​ന​ത്തി​ൽ ലാ​ലു (52)വി​നെ അ​റ​സ്റ്റു ചെ​യ്തു. മ​ത്സ്യ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ഇ​യാ​ൾ ക​ഞ്ചാ​വ് ചെ​റു പൊ​തി​ക​ളി​ലാ​ക്കി വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.