സ​ഹ​ക​ര​ണ മെം​ബ​ർ റി​ലീ​ഫ് ധ​ന​സ​ഹാ​യ വി​ത​ര​ണം
Saturday, July 24, 2021 9:51 PM IST
വ​ള്ളി​ക്കോ​ട്: സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് പു​തി​യ മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ച്ച​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്ന് കെ. ​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. കോ​ന്നി താ​ലൂ​ക്കി​ലെ സ​ഹ​ക​ര​ണ മെം​ബ​ർ റി​ലീ​ഫ് ഫ​ണ്ട് ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ന്നി താ​ലൂ​ക്കി​ലെ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ 290 അം​ഗ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ 59,10,000 രൂ​പ ന​ൽ​കി.പ്ര​ള​യ​ദു​രി​താ​ശ്വാ​സ​മാ​യി വീ​ട് ന​ൽ​കി​യ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കെ​യ​ർ​ഹോം പ്ര​ശ​സ്തി​പ്ര​തം സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​ജി. പ്ര​മീ​ള ന​ൽ​കി.
സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ ​ണി​യ​ൻ മാ​നേ​ജിം​ഗ് ക​മ്മ​റ്റി​യം​ഗം പി. ​ജെ. അ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജെ​റി ഈ​ശോ ഉ​മ്മ​ൻ, പി.​ജി. ഗോ​പ​കു​മാ​ർ, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എ​സ്. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.