റാ​ന്നി, മ​ല്ല​പ്പ​ള്ളി സ​ബ് ഡി​പ്പോ​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ ‌
Wednesday, July 21, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി റാ​ന്നി,മ​ല്ല​പ്പ​ള​ളി ഡി​പ്പോ​ക​ളി​ൽ നി​ന്നും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ പി​ൻ​വ​ലി​ക്കു​ന്നു. റാ​ന്നി ഡി​പ്പോ​യു​ടെ തു​ട​ക്കം മു​ത​ലു​ള്ള ഏ​ക സൂ​പ്പ​ർ​ഫാ​സ്റ്റ് സ​ർ​വീ​സാ​യ കു​ടി​യാ​ൻ​മ​ല​യ്ക്കു​ള്ള ര​ണ്ടു ബ​സു​ക​ളും എ​റ​ണാ​കു​ളം ഡി​പ്പോ​യ്ക്ക് കൈ​മാ​റാ​ൻ നി​ർ​ദ്ദേ​ശം വ​ന്നു. മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ൽ ആ​കെ​യു​ള്ള അ​ഞ്ച് ഫാ​സ്റ്റ് സ​ർ​വീ​സു​ക​ളി​ൽ നാ​ലും പി​ൻ​വ​ലി​ക്കാ​നാ​ണ് തീ​രു​മാ​നം. ഈ ​ബ​സു​ക​ൾ പാ​റ​ശാ​ല ഡി​പ്പോ​യി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്.‌
‌റാ​ന്നി​യ്ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​ത് പ്ര​സ്റ്റീ​ജ് സ​ർ​വീ​സ് ‌
റാ​ന്നി: കെ​എ​സ്ആ​ർ​ടി​സി റാ​ന്നി സ​ബ്ഡി​പ്പോ​യി​ൽ നി​ന്നു​ള്ള ക​ണ്ണൂ​ർ, കു​ടി​യാ​ൻ​മ​ല സൂ​പ്പ​ർ​ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലേ​ക്കു കൈ​മാ​റാ​നു​ള്ള ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യ്ക്കു ന​ഷ്ട​പ്പെ​ടു​ന്ന​ത് പ്ര​സ്റ്റീ​ജ് സ​ർ​വീ​സ്.‌
റാ​ന്നി സ​ബ്ഡി​പ്പോ ഉ​ദ്ഘാ​ട​നം ചെ​യ്ത​ദി​വ​സം ആ​രം​ഭി​ച്ച സ​ർ​വീ​സാ​ണ് കു​ടി​യാ​ൻ​മ​ല​യി​ലേ​ക്കു​ള്ള​ത്. ര​ണ്ട് ബ​സു​ക​ളാ​ണ് ഈ ​റൂ​ട്ടി​ൽ ഓ​ടി​വ​ന്ന​ത്. റാ​ന്നി​യി​ൽ നി​ന്ന് പു​ല​ർ​ച്ചെ ഒ​രു ബ​സ് പു​റ​പ്പെ​ടു​ന്പോ​ൾ ത​ന്നെ മ​റ്റൊ​രെ​ണ്ണം കു​ടി​യാ​ൻ​മ​ല​യി​ൽ നി​ന്നു തി​രി​കെ​യും പു​റ​പ്പെ​ടും. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൂ​ടെ ലാ​ഭ​ക​ര​മാ​യി ഓ​ടി​യി​രു​ന്ന സ​ർ​വീ​സ് എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം, പാ​ല, രാ​മ​പു​രം, കൂ​ത്താ​ട്ടു​കു​ളം, മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, ചാ​ല​ക്കു​ടി, പു​തു​ക്കാ​ട്, തൃ​ശൂ​ർ, കു​ന്നം​കു​ളം, ഇ​ട​പ്പാ​ൾ, കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി, വ​ട​ക​ര, മാ​ഹി, ത​ല​ശേ​രി, ക​ണ്ണൂ​ർ, ത​ളി​പ്പ​റ​ന്പ് വ​ഴി​യാ​ണ് കു​ടി​യാ​ൻ​മ​ല​യി​ൽ എ​ത്തി​യി​രു​ന്ന​ത്. മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ പ്ര​സ്റ്റീ​ജ് സ​ർ​വീ​സാ​യി 2013 ഫെ​ബ്രു​വ​രി 15 മു​ത​ൽ ഓ​ടി​വ​രു​ന്ന ബ​സാ​ണി​ത്. ആ​ദ്യം ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​യി​രു​ന്ന സ​ർ​വീ​സ് പി​ന്നീ​ട് പു​ല​ർ​ച്ചെ​യാ​ക്കി. 2020 ഡി​സം​ബ​ർ മു​ത​ൽ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളാ​ണ് ഓ​ടു​ന്ന​ത്.‌
റാ​ന്നി സ​ബ്ഡി​പ്പോ അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് നി​വേ​ദ​ന​വു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി​യെ സ​മീ​പി​ച്ച​വ​ർ​ക്ക് അ​നു​കൂ​ല​മാ​യ മ​റു​പ​ടി ല​ഭി​ച്ച് ചൂ​ടാ​റും​മു​ന്പാ​ണ് ബ​സ് പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ‌
ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ പി​ൻ​വ​ലി​ച്ച് റാ​ന്നി, മ​ല്ല​പ്പ​ള്ളി സ​ബ് ഡി​പ്പോ​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് സം​ഘ് ജി​ല്ലാ ഭാ​ര​വാ​ഹി യാ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ.​എ​സ്.​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ​സെ​ക്ര​ട്ട​റി എം.​കെ.​പ്ര​മോ​ദ്, ട്ര​ഷ​റാ​ർ ആ​ർ.​വി​നോ​ദ്കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​കെ. പ്രേം​ലാ​ൽ, സ​ന്ധ്യാ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌മ​ല്ല​പ്പ​ള്ളി​യി​ൽ ഇ​നി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ ഇ​ല്ല ‌
മ​ല്ല​പ്പ​ള്ളി: കെ​എ​സ്ആ​ർ​ടി​സി സ​ബ്ഡി​പ്പോ​യി​ൽ നി​ന്നു നാ​ല് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ പാ​റ​ശാ​ല ഡി​പ്പോ​യി​ലേ​ക്കു മാ​റ്റാ​നു​ള്ള തീ​രു​മാ​നം വ​ന്ന​തോ​ടെ ഡി​പ്പോ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. നാ​ല് ബ​സു​ക​ൾ പി​ൻ​വ​ലി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് ഇ​ന്ന​ലെ സ​ബ്ഡി​പ്പോ​യി​ൽ ല​ഭി​ച്ചു. ര​ണ്ട് തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, അ​മൃ​ത ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത്. ഡി​പ്പോ​യി​ൽ ഏ​ഴ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും നാ​ലെ​ണ്ണ​മാ​ണ് സ​ർ​വീ​സ് ന​ട​ത്താ​ൻ പ​ര്യാ​പ്ത​മാ​യി​ട്ടു​ള്ള​ത്. പാ​ല​ക്കാ​ട് റൂ​ട്ടി​ൽ ഒ​രു സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് ഓ​ടു​ന്നു​ണ്ട്. ‌
മൂ​ന്ന് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. കോ​മ​ണ്‍ പൂ​ളി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഏ​പ്രി​ൽ അ​വ​സാ​ന ആ​ഴ്ച​യി​ൽ 14 ബ​സു​ക​ൾ മ​ല്ല​പ്പ​ള്ളി സ​ബ്ഡി​പ്പോ​യി​ൽ നി​ന്നു നീ​ക്കി​യി​രു​ന്നു.‌
വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ഡി​പ്പോ​യി​ൽ​നി​ന്നു നാ​ലെ​ണ്ണം തി​രി​കെ ല​ഭി​ച്ചു. കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല - ചു​ങ്ക​പ്പാ​റ റൂ​ട്ടു​ക​ൾ പ്ര​സ്റ്റീ​ജ് റൂ​ട്ടു​ക​ളാ​യി ഡി​പ്പോ​യ്ക്കു ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. ഇ​തോ​ടൊ​പ്പ​മാ​ണ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, അ​മൃ​ത സ​ർ​വീ​സു​ക​ൾ ലാ​ഭ​ക​ര​മാ​യി ഓ​ടി​യി​രു​ന്ന​ത്.
മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു​പോ​ലും ആ​ശ്ര​യ​മാ​യി​രു​ന്നു ഈ ​സ​ർ​വീ​സു​ക​ൾ. പു​ല​ർ​ച്ചെ​യു​ള്ള തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളും എ​റ​ണാ​കു​ളം, അ​മൃ​ത ബ​സു​ക​ളും ആ​ശു​പ​ത്രി​ക​ളി​ൽ പോ​കേ​ണ്ട​വ​ര​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ​ക്കാ​ണ് പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്ന​ത്.‌
പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ സൗ​ജ​ന്യ​മാ​യി കെ​എ​സ്ആ​ർ​ടി​സി​ക്ക് വി​ട്ടു​ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ് ഡി​പ്പോ ഇ​തു​വ​രെ ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ബ​സു​ക​ൾ പി​ൻ​വ​ലി​ച്ച് സ​ർ​വീ​സ് ചു​രു​ക്കി ന​ഷ്ട​ക​ണ​ക്കു​ക​ൾ നി​ര​ത്തി ഡി​പ്പോ നി​ർ​ത്ത​ലാ​ക്കാ​നാ​ണ് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റി​ന്‍റെ ശ്ര​മ​മെ​ന്നു പ​റ​യു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 20 ഷെ​ഡ്യൂ​ളു​ക​ളാ​ണ് ഡി​പ്പോ​യി​ൽ​നി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്.​കോ​വി​ഡി​നു മു​ന്പ്് ദി​വ​സ​വും 32 ഷെ​ഡ്യൂ​ളു​ക​ളാ​ണ് ഓ​ടി​യി​രു​ന്ന​ത്. 36 ബ​സു​ണ്ടാ​യി​രു​ന്ന ഡി​പ്പോ​യി​ൽ ഇ​പ്പോ​ൾ 26 ബ​സു​ക​ളേ​യു​ള്ളൂ. ‌‌