ടോ​ക്കി​യോ ഒ​ളി​ന്പി​ക്സ് ആ​വേ​ശം ഏ​റ്റു​വാ​ങ്ങാ​ൻ പ​ത്ത​നം​തി​ട്ട​യും
Wednesday, July 21, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: ടോ​ക്കി​യോ​യി​ൽ ഒ​ളി​ന്പി​ക്സ് ആ​ര​വം ഉ​യ​രു​വാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്ക​വേ ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ത്താ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നും വി​വി​ധ കാ​യി​ക​സം​ഘ​ട​ന​ക​ളും ത​യാ​റെ​ടു​പ്പി​ൽ.‌

ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നോ​ടൊ​പ്പം സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, വി​വി​ധ കാ​യി​ക സം​ഘ​ട​ന​ക​ൾ, ജെ​സി​ഐ സം​ഘ​ട​ന​ക​ളും വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി.‌

രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മു​ഴു​വ​ൻ താ​ര​ങ്ങ​ൾ​ക്കും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഒ​ന്പ​തു​പേ​ർ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും അ​ത് ലറ്റി​ക് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് മി​നി മാ​ര​ത്ത​ണ്‍ ന​ട​ത്തി.‌

ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ നാ​ഷ​ണ​ൽ അത് ലറ്റി​ക് താ​രം ഭ​രത് രാ​ജ​നി​ൽ നി​ന്ന് ദീ​പ​ശി​ഖ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ അ​ത്ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഉ​മ്മ​ൻ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, ചാ​ർ​ലി ചെ​റി​യാ​ൻ, അ​ത്ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം തോ​മ​സ്, പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് തോ​മ​സ്, ജോ​ർ​ജ് ബി​നു രാ​ജ്, സി​നി മ​റി​യം ജോ​ർ​ജ്, ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌

ഇ​ന്ന് മൂ​ന്നു മു​ത​ൽ റ​ഗ്ബി അ​സോ​സി​യേ​ഷ​ന്‍റെ റ​ഗ്ബി സെ​വ​ൻ​സ് സൗ​ഹൃ​ദ മ​ത്സ​രം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ മു​ത​ൽ ഗാ​ന്ധി സ്ക്വ​യ​റി​ൽ വു​ഷു അ​സോ​സി​യേ​ഷ​ന്‍റെ കി​ക്ക് ആ​ൻ​ഡ് പ​ഞ്ച് ഉ​ദ്ഘാ​ട​നം, ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍റെ ക​രാ​ട്ടെ പ്ര​ക​ട​നം എ​ന്നി​വ ന​ട​ക്കും.‌

കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട്തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട, കു​ന്ന​ന്താ​നം, അ​ടൂ​ർ, കൊ​ടു​മ​ണ്‍, ഏ​നാ​ദി​മം​ഗ​ലം, മ​ല്ല​പ്പ​ള്ളി എ​ന്നീ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​കൊ​ണ്ട് ഒ​ളി​ന്പി​ക് ദീ​പം തെ​ളി​യി​ക്കും.

പ​ത്ത​നം​തി​ട്ട​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​ർ, തി​രു​വ​ല്ല​യി​ൽ ഡോ.​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത, മ​ല്ല​പ്പ​ള്ളി​യി​ൽ മു​ൻ ഫു​ട്ബോ​ൾ ദേ​ശീ​യ താ​രം കെ. ​ടി. ചാ​ക്കോ​എ​ന്നി​വ​ർ ഒ​ളി​ന്പി​ക് ദീ​പം തെ​ളി​ക്കും.

കൂ​ടാ​തെ ജി​ല്ല​യി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, കാ​യി​ക​താ​ര​ങ്ങ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ദീ​പം തെ​ളി​ച്ചു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കും. ‌

പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് ‌

തി​രു​വ​ല്ല: . ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ വൈ​എം​സി​എ​യും കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും ചേ​ര്‍​ന്ന് ന​ട​ത്തി​യ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ്ബാ​ബു, കെ​സി​എ പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ മു​ക്ക​ത്ത്, ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​റെ​ജി​നോ​ള്‍​ഡ് വ​ര്‍​ഗീ​സ്, ര​ഞ്ജി​ത്ത് ഏ​ബ്ര​ഹാം, ടി. ​ജെ​യിം​സ്, കെ. ​ഉ​മ്മ​ന്‍, വ​ര്‍​ഗീ​സ് മാ​ത്യു, ജോ​യി പൗ​ലോ​സ്, അ​ല​ക്‌​സ് ടി. ​മാ​മ്മ​ന്‍, ജോ​യി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌