റി​സോ​ഴ്‌​സ് ഗ്രൂ​പ്പ് പ​രി​ശീ​ല​നം
Thursday, June 24, 2021 10:26 PM IST
‌തി​രു​വ​ല്ല: ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ റി​സോ​ഴ്‌​സ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ര്‍​മാ​രു​ടെ പ​രി​ശീ​ല​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ​ത​ല റി​സോ​ഴ്‌​സ് ഗ്രൂ​പ്പി​ന്‍റെ പ​രി​ശീ​ല​നം പ​ത്ത​നം​തി​ട്ട ഡ​യ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. രാ​വി​ലെ 10ന് ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​ആ​ർ. പ്ര​സീ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌
ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ പി.​പി. വേ​ണു​ഗോ​പാ​ല​ന്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ര്‍ പി.​എ. സി​ന്ധു, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട്, കൈ​റ്റ് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ര്‍ വി. ​സു​ദേ​വ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഡ​യ​റ്റ് ല​ക്ച​റ​ര്‍​മാ​രാ​യ ഡോ. ​കെ. ഷീ​ജ, എ​ൻ.​വി. അ​നി​ത, മി​ലീ​ന ജെ​യിം​സ്, ഗ്‌​ളി​ന്‍​സി മാ​ത്യു എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ക്കും. ‌