ക​ന​റാ ബാ​ങ്ക് ത​ട്ടി​പ്പു കേ​സി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു കൈ​മാ​റും ‌
Thursday, June 24, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: ക​ന​റാ ബാ​ങ്ക് പ​ത്ത​നം​തി​ട്ട ശാ​ഖ​യി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ര​ൻ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് കൈ​മാ​റും. സെ​ൻ​ട്ര​ൽ വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക്രൈം​ബ്രാ​ഞ്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ശി​പാ​ർ​ശ ന​ൽ​കി.‌
നി​ല​വി​ൽ തി​രു​വ​ല്ല ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്, പ്ര​തി​സ്ഥാ​ന​ത്ത് ജീ​വ​ന​ക്കാ​ര​ൻ, മൂ​ന്നു​കോ​ടി​യു​ലേ​റെ​യു​ള്ള ത​ട്ടി​പ്പ് എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ക്രൈം​ബ്രാ​ഞ്ച് ശി​പാ​ർ​ശ.‌
പ്ര​തി വി​ജീ​ഷ് വ​ർ​ഗീ​സ് നി​ക്ഷേ​പ​ക​രു​ടെ എ​ട്ട​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങു​ക​യാ​യി​രു​ന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളാ​യി​രു​ന്നു ഏ​റെ​യും. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്തി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ, ബാ​ങ്കി​ലെ കം​പ്യൂ​ട്ട​ർ പാ​സ് വേ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കും ഭാ​ര്യ​യു​ടെ​യും ഭാ​ര്യാ​പി​താ​വി​ന്‍റെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും മാ​റ്റി​യ​ത്.ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട്ടി ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ബം​ഗ​ളു​രു​വി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​ദ്യം പ​ത്ത​നം​തി​ട്ട സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണം പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പാ​ള​വ​ണ്ടി സ​മ​ര​വു​മാ​യി സി​പി​ഐ ...പ​ടം... ‌
റാ​ന്നി: സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ന​ടു​വൊ​ടി​ക്കു​ന്ന പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ സി​പി​ഐ റാ​ന്നി ലോ​ക്ക​ൽ ക​മ്മി​റ്റി പെ​രു​ന്പു​ഴ ടൗ​ണ്ണി​ൽ "പാ​ള വ​ണ്ടി' സ​മ​രം ന​ട​ത്തി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി തെ​ക്കെ​പ്പു​റം വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ സ​ഭ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജോ കോ​വൂ​ർ, സി.​ടി. കു​ര്യാ​ക്കോ​സ്, കെ. ​ജി. രാ​ജ​ൻ പി​ള്ള, രാ​ജീ​വ് കു​ന്ന​ക്കാ​ട്ട്, എം. ​കെ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌