ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എം​സി​എ ധ​ർ​ണ
Thursday, June 24, 2021 10:23 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ ഒ​ന്പ​ത് മേ​ഖ​ല​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ധ​ർ​ണ ന​ട​ത്തി. തി​രു​വ​ല്ല ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​പ​രി​പാ​ടി​യി​ൽ സു​രേ​ഷ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജി​നു തോ​ബും കു​ഴി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​പി. ജോ​ണ്‍, അ​നീ​ഷ് വി. ​ചെ​റി​യാ​ൻ, ജോ​യി സാം, ​എ.​സി. റെ​ജി, ജോ​ണ്‍ മാ​മ്മ​ൻ, സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
തി​രു​വ​ല്ല: എം​സി​എ നി​ര​ണം മേ​ഖ​ല യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ര​ണം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. പു​ന്നൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​തോ​മ​സ് ആ​ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് വ​ർ​ഗീ​സ്, ബെ​ന്നി സ്ക​റി​യ, ഷാ​നു, ജെ​യിം​സ് ചി​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
‌മ​ല്ല​പ്പ​ള്ളി: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മ​ല്ല​പ്പ​ള്ളി ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ആ​ളു​ടെ കു​ടും​ബ​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക .എ​ല്ലാ​വ​ർ​ക്കും അ​ടി​യ​ന്ത​ര​മാ​യി ര​ണ്ട് ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ക. ഇ​ന്ധ​ന വി​ല​യി​ൽ ജി​എ​സ്ടി ഉ​ൾ​പ്പെ​ടു​ത്തി വി​ല കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് വ​ട്ട​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഗ്രീ​ഗ​റി വാ​യ്പ്പാ​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​സി​എ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം എ. ​ഡി. ജോ​ണ്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ര്യ​ൻ കു​ന്ന​ന്താ​നം, മോ​ൻ​സി പു​ത്ത​ൻ​വീ​ട്ടി​ൽ, തോ​മ​സ് വ​ർ​ഗീ​സ് പാ​യി​ക്കാ​ട്, ബേ​ബി​ച്ച​ൻ ആ​നി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌