ഭ​ക്ഷ്യ​ക്കി​റ്റു​ക​ളും സാ​ന്പ​ത്തി​ക സ​ഹാ​യ​വു​മാ​യി പ്ര​വാ​സി​യു​ടെ ക​രു​ത​ൽ
Thursday, June 24, 2021 10:23 PM IST
തി​രു​വ​ല്ല : കോ​വി​ഡ്മ​ഹാ​മാ​രി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി​യു​ടെ ക​രു​ത​ൽ.
ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും നെ​ടു​മ്പ്രം പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് വി​ത​ര​ണ​വും പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് ടി​വി​യും മൊ​ബൈ​ൽ​ഫോ​ണും ന​ൽ​കി അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി​യും ലോ​ക കേ​ര​ള സ​ഭ അം​ഗ​വും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ വ​ർ​ക്കി ഏ​ബ്ര​ഹാം പു​റം​ത​ട​യി​ൽ മാ​തൃ​ക​യാ​യി.
നെ​ടു​മ്പ്രം അ​മി​ച്ച​ക​രി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റി​ന്‍റെ​യും ധ​ന​സ​ഹാ​യ​ത്തി​ന്‍റെ​യും പ​ഠ​ന സ​ഹാ​യ വ​സ്തു​ക്ക​ളു​ടെ​യും വി​ത​ര​ണം ‌മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​നു​മാ​യ ആ​ർ. സ​ന​ൽ​കു​മാ​ർ, നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​രി, ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി, നെ​ടു​മ്പ്രം ക്രി​സ്തോ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഷാ​ജി തോ​മ​സ്, ത​ല​വ​ടി കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ബാ​ബു, സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ന​രി​മ​റ്റം, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഗ്രേ​സി അ​ല​ക്സാ​ണ്ട​ർ, ഷീ​ന മാ​ത്യു, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം രാ​ധ​മ​ണി, ത​ങ്ക​ച്ച​ൻ പി. ​ഇ​ടു​ക്ക​ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.