കോ​വി​ഡ് പോ​രാ​ളി​ക​ളെ ആ​ദ​രി​ച്ചു
Wednesday, June 23, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വ​രു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് എ​സ്പി​സി പ​ദ്ധ​തി​യും ന​ന്മ ഫൗ​ണ്ടേ​ഷ​നും ബേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​നും ചേ​ര്‍​ന്ന് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രെ​യും പൊ​തു​ശ്മ​ശാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ദ​രി​ച്ചു. ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഇ​വ​രെ ആ​ദ​രി​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ​ന്‍. രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ദ​ര എ​ന്ന് പേ​രി​ട്ട പ​രി​പാ​ടി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​ദ​രി​ച്ചി​രു​ന്നു. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് അ​ന്ന് ഉ​ള്‍​പെ​ടു​ത്തി​യ​ത്. ര​ണ്ടാം​ഘ​ട്ട പ​രി​പാ​ടി​യാ​ണ് ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ​ത്.
സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്‌​സ് പ്രോ​ജ​ക്റ്റ് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റും ന​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി യു​മാ​യ ആ​ര്‍. പ്ര​ദീ​പ് കു​മാ​ര്‍, ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​കെ സു​ല്‍​ഫി​ക്ക​ര്‍, ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി എ.​സ​ന്തോ​ഷ് കു​മാ​ര്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​തേ​ജ്പാ​ല്‍, എ​സ്പി​സി ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ് കു​മാ​ര്‍, ബേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ദി​ക്ക്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.