കോ​വി​ഡ് മ​ര​ണം: പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, June 23, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ രോ​ഗം പി​ടി​പെ​ട്ട് മ​രി​ച്ച പ​ട്ടി​ക​ജാ​തി​യി​ല്‍​പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കാ​യി സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​യി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​ര്‍​ഹ​രാ​യ പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട​വ​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ്ര​ധാ​ന വ​രു​മാ​ന​ദാ​യ​ക​ന്‍റെ മ​ര​ണം മൂ​ലം ഉ​പ​ജീ​വ​ന​മാ​ര്‍​ഗം അ​ട​ഞ്ഞ കു​ടും​ബാം​ഗ​ങ്ങ​ളു​ ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രൂ​പം ന​ല്‍​കി​യ വാ​യ്പ്പാ പ​ദ്ധ​തി ദേ​ശീ​യ പ​ട്ടി​ക​ജാ​തി ധ​ന​കാ​ര്യ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ വാ​യ്പ​ യും നി​ശ്ചി​ത നി​ര​ക്കി​ല്‍ ന​ല്‍​ കു​ന്ന സ​ബ്സി​ഡി​യും സ​മ​ ന്വ​യി​പ്പി​ച്ചാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
അ​പേ​ക്ഷാ​ഫോ​മി​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും എം​സി റോ​ഡി​ല്‍ പ​ന്ത​ളം പോ​സ്റ്റാ​ഫീ​സി​നു സ​മീ​പ​മു​ള്ള അ​ഞ്ജ​ലി ബി​ല്‍​ഡിം​ഗി​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ര്‍​പ​റേ​ഷ​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 9400068503.