ബെ​ന്നി പു​ത്ത​ൻ​പ​റ​ന്പി​ൽ സി​പി​എ​മ്മി​ൽ ചേർന്നു
Wednesday, June 23, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ബെ​ന്നി പു​ത്ത​ൻ​പ​റ​ന്പി​ൽ സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത്, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നാ​ടി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ കെ​ട്ടു​റ​പ്പി​നും നേ​തൃ​ത്വം ന​ൽ​കാ​ൻ ക​ഴി​യു​ന്ന പ്ര​സ്ഥാ​ന​ മെ​ന്ന നി​ല​യി​ലാ​ണ് സി​പി​എ​മ്മി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ തെന്ന് ബെ​ന്നി പു​ത്ത​ൻ​പ​റ​ന്പി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ത​ന്നോ​ടൊ​പ്പം സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ നി​ര​വ​ധി​യാ​ളു​ക​ൾ കൂ​ടി സി​പി​എ​മ്മി​ൽ ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു ബെ​ന്നി പു​ത്ത​ൻ​പ​റ​ന്പി​ലി​നെ സി​പി​എ​മ്മി​ലേ​ക്ക് സ്വീ​ക​രി​ച്ചു.
സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​ആ​ർ. പ്ര​സാ​ദ്, എ​ൻ​ആ​ർ​ഐ, എ​ക്സ് എ​ൻ​ആ​ർ​ഐ സ​മി​തി പ്ര​സി​ഡ​ന്‍റ് ബാ​ബ പു​ത്ത​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.