നി​രാ​ലം​ബ​ർ​ക്ക് കൂ​ട്ടാ​യി വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ ‌
Wednesday, June 23, 2021 10:14 PM IST
കോ​ഴ​ഞ്ചേ​രി: നി​രാ​ലം​ബ​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി തി​ല്ലാ​ങ്ക​രി വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ. ‌
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് മു​മ്പാ​യാ​ണ് കൂ​ട്ടാ​യ്മ ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​യി ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം 450 ഇ​ല​പ്പൊ​തി ഭ​ക്ഷ​ണ​വും ഒ​രു കു​പ്പി വെ​ള​ള​വും ന​ല്‍​കി​യാ​ണ് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ആ​രം​ഭം. ഓ​ണം, ഈ​സ്റ്റ​ര്‍, ക്രി​സ്മ​സ്, ബ​ക്രീ​ദ് തു​ട​ങ്ങി​യ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​ന് അ​നു​സ​രി​ച്ചു​ള​ള ഭ​ക്ഷ​ണ​മാ​ണ് ന​ല്‍​കു​ന്ന​ത്. ഈ ​ലോ​ക്ഡൗ​ണി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി കൂ​ടാ​തെ, കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ത​ല​ച്ചി​റ മേ​ഴ്‌​സി ഹോം, ​കു​മ്പ​ഴ മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലും ഭ​ക്ഷ​ണം എ​ത്തി​ച്ച കൂ​ട്ടാ​യ്മ കോ​ഴ​ഞ്ചേ​രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി ചെ​യ്യു​ന്ന നി​യ​മ​പാ​ല​ക​ര്‍, വ​ഴി​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും മു​ട​ങ്ങാ​തെ ഭ​ക്ഷ​ണം ന​ല്‍​കി. കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ കാ​ന്‍​സ​ര്‍ രോ​ഗി​ക്ക് ചി​കി​ത്സാ സ​ഹാ​യം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന കൂ​ട്ടാ​യ്മ പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ ഹൃ​ദ് രോ​ഗി​ക്ക് പേ​സ് മേ​ക്ക​ര്‍ വാ​ങ്ങി ന​ല്‍​കി. ലോ​ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചാ​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്നു​വ​ന്ന ഭ​ക്ഷ​ണ വി​ത​ര​ണം കൂ​ട്ടാ​യ്മ തു​ട​രും. ‌
സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കു​ള്ള പ​ഠ​ന സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു. ലി​ബു മ​ല​യി​ല്‍, സ​ജി ഏ​ബ്ര​ഹാം, നി​ബൊ കു​രീ​ക്കാ​ട്ടി​ല്‍, ശ്രീ​ജി​ത് കീ​ഴു​ക​ര, ഗോ​പ​കു​മാ​ര്‍, അ​നീ​ഷ് പാ​ല​ക്ക​ത്ത​റ, അ​നി നെ​ടു​വേ​ലി​ല്‍, സ​ജു കു​ള​ത്തി​ല്‍, ഷി​ജു ചേ​ന്നാ​ട്ട്, സി. ​വ​ര്‍​ഗീ​സ്, മ​നോ​ജ്, ജോ​ണ്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ, രാ​ജേ​ഷ് മോ​ഹ​ന്‍ പോ​റ്റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. ‌