പെട്രോൾ വില വർധനയ്ക്കെതിരെ വ്യാപക പ്രതിഷേധം
Wednesday, June 23, 2021 10:10 PM IST
പ​ത്ത​നം​തി​ട്ട: ദി​നം​പ്ര​തി​യു​ള്ള പെ​ട്രോ​ൾ - ഡീ​സ​ൽ വി​ല വ​ർ​ധ​ന ജ​ന ജീ​വീ​തം ദു:​സ​ഹ​മാ​ക്കു​ന്ന​താ​യും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ്. ഇ​ന്ധ​ന വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ടു കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ജി​ല്ലാ ത​ല പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ബു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റാ​ർ ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ർ​ജ് കു​ന്ന​പ്പു​ഴ, ദീ​പു ഉ​മ്മ​ൻ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള , സം​സ്ഥാ​ന സ്‌​റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം സാം ​മാ​ത്യൂ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ൺ കെ. ​മാ​ത്യൂ​സ്. കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ടൗ​ൺ തേ​ര​ക​ത്ത് പ​മ്പി​ന് മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ദീ​പു ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​വും സം​സ്ഥാ​ന ട്ര​ഷ​റ​റു​മാ​യ ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ബു വ​ർ​ഗീ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സാം ​മാ​ത്യൂ, ടൗ​ൺ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചു​ങ്ക​പ്പാ​റ: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ കേ​ര​ളാ കോ​ൺ​ഗ്ര​സ് കോ​ട്ടാ​ങ്ങ​ൽ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​ങ്ക​പ്പാ​റ പെ​ട്രോ​ൾ പ​മ്പി​ൽ ധ​ർ​ണ ന​ട​ത്തി.
സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം രാ​ജീ​വ് താ​മ​ര​പ്പ​ള്ളി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് കൊ​ന്ന​കു​ള​ത്ത്, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ജോ​സ​ഫ് ജോ​സ​ഫ്, ജോ​ഷി തി​രു​നെ​ല്ലൂ​ർ, കു​ഞ്ഞു​മോ​ൾ ജോ​സ​ഫ്, ജോ​ളി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ന്ത​ളം: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് പ​ന്ത​ളം വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി പ​ന്ത​ളം പെ​ട്രോ​ൾ പ​ന്പി​ൽ ന​ട​ത്തി​യ സ​മ​രം എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. വേ​ണു​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ഡി​സി​സി സെ​ക്ര​ട്ട​റി​സി തൃ​ദീ​പ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ് റാ​വു​ത്ത​ർ, കെ. ​ആ​ർ. വി​ജ​യ​കു​മാ​ർ, പ​ന്ത​ളം മ​ഹേ​ഷ്, വാ​ഹി​ദ്, സോ​ള​മ​ൻ വ​ര​വു​കാ​ല​യി​ൽ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, പി. ​പി. ജോ​ണ്‍, മ​ഞ്ജു​വി​ശ്വ​നാ​ഥ്, കെ. ​എ​ൻ. രാ​ജ​ൻ ബി​ജു സൈ​മ​ണ്‍, സു​നി​ത വേ​ണു, റെ​ഹിം റാ​വു​ത്ത​ർ, അ​നി​ൽ​കു​മാ​ർ, വ​ല്ല​റ്റൂ​ർ വാ​സു​ദേ​വ​ൻ അ​ഭി​ജി​ത്, സെ​ബി​ൻ ഗീ​വ​ർ​ഗീ​സ്, ജാ​ക്കി​ഷ് പി. ​ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌
മ​ല്ല​പ്പ​ള്ളി: കെ​ടി​യു​സി മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പാ​ടി​മ​ൺ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
കെ​ടി​യു​സി ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ലി​ജോ വ​ള​നം​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജി​മോ​ൾ നെ​ല്ലു​വേ​ലി, ജോ​ബി വ​ർ​ഗീ​സ്, ര​ഞ്ജി​ത് കൊ​ക്കാ​ര​ണി​യി​ൽ, രാ​ജേ​ഷ് മാ​രം​കു​ളം, റോ​ബി​ഷ് പ​ള്ളി​യാ​ങ്ക​ൽ, അ​ഭി​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌‌മ​ല്ല​പ്പ​ള്ളി: ജ​ന​താ​ദ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന ട്ര​ഷ​റ​ർ ജേ​ക്ക​ബ് തോ​മ​സ് തെ​ക്കേ​പു​ര​യ്ക്ക​ൽ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ചെ​മ്പു​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ള​വ​ന രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ജി മാ​മ്മൂ​ട്ടി​ൽ, ജ​യ്സ​ൺ ക​വി​യൂ​ർ, നി​തി​ൻ ജേ​ക്ക​ബ് ജോ​ർ​ജ്, റെ​ണോ​ൾ​ഡ് മേ​ക്ക​രി​ങ്ങാ​ട്ട്, ജോ​സ് വേ​ലി​ക്കെ​ട്ട് എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കി. ‌