സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യ​വ​രെ അം​ഗീ​ക​രി​ക്ക​ണം: മ​ന്ത്രി. ബാ​ല​ഗോ​പാ​ൽ ‌
Wednesday, June 23, 2021 10:10 PM IST
പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യ​വ​രെ അം​ഗീ​ക​രി​ക്കാ​ൻ പൊ​തു​സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഡോ. ​എം. എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ ആ​ലം​ബ​ഹീ​ന​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 207-ാമ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
ഡോ. ​സു​നി​ലി​ന്‍റെ സ്നേ​ഹ ഭ​വ​നം താ​മ​ര​ക്കു​ടി, ഇ​ര​വി​ക്കോ​ട്, ആ​തി​ര നി​വാ​സി​ൽ കൊ​ച്ചു ചെ​റു​ക്ക​നും കു​ടും​ബ​ത്തി​നും വി​ദേ​ശ മ​ല​യാ​ളി​ക​ളാ​യ ലീ​ന ഗ്രി​ഗ​റി​യു​ടെ​യും ഡോ. ​ഗ്രി​ഗ​റി​യു​ടെ​യും സ​ഹാ​യ​ത്താ​ലാ​ണ് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ‌
ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ മാ​ർ​ഗ്ര​റ്റ് ജോ​ൺ​സ​ൺ, കെ. ​ പി. ജ​യ​ലാ​ൽ, ആ​ർ. മ​ധു, ജോ​സ് പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ ച്ചു. ‌