മി​നി ഭ​ക്ഷ്യ​പാ​ർ​ക്ക് കോ​ന്നി​യി​ൽ ‌
Wednesday, June 23, 2021 10:10 PM IST
കോ​ന്നി: സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഫോ​ർ ഫു​ഡ് റി​സേ​ർ​ച്ച് ഡെ​വ​ല​പ്പ്മെ​ന്‍റി​ന്‍റെ (സി​എ​ഫ്ആ​ർ​ഡി) നി​യ​ന്ത്ര​ണ​ത്തി​ൽ ജി​ല്ല​യി​ലെ ആ​ദ്യ മി​നി ഭ​ക്ഷ്യ പാ​ർ​ക്ക് കോ​ന്നി​യി​ൽ സ്ഥാ​പി​ക്കും.
അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ സ്വീ​കാ​ര്യ​മാ​യ ഗു​ണ​മേ​ന്മ​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു ന​ല്കി മി​ക​ച്ച ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ക, അ​തി​നാ​വ​ശ്യ​മാ​യ മാ​ന​വ​ശേ​ഷി​യും സാ​ങ്കേ​തി​ക വി​ദ്യ​യും വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് സി​എ​ഫ്ആ​ർ​ഡി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡാ​യ പെ​രി​ഞ്ഞൊ​ട്ട​യ്ക്ക​ലി​ലെ 35 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് സി​എ​ഫ്ആ​ർ​ഡി​യ്ക്ക് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​വി​ടെ​യാ​ണ് മി​നി ഭ​ക്ഷ്യ പാ​ർ​ക്ക് തു​ട​ങ്ങാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ‌
ഭ​ക്ഷ്യ​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബ്, കോ​ള​ജ് ഒ​ഫ് ഇ​ൻ​ഡി​ജ​ന​സ് ഫു​ഡ് ടെ​ക്‌​നോ​ള​ജി, ഫു​ഡ് പ്രൊ​സ​സിം​ഗ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ എ​ന്നി​വ​യാ​ണ് സി​എ​ഫ്ആ​ർ​ഡി​യു​ടെ ചു​മ​ത​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ. ‌

‌ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ നി​ല​വാ​രം പ​രി​ശോ​ധി​ക്ക​ൽ ‌
ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും ഭ​ക്ഷ്യ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി ന​ല്കു​ന്ന​തും സി​എ​ഫ്ആ​ർ​ഡി​യാ​ണ്. നി​ര​വ​ധി പു​തി​യ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു​ണ്ട്. മി​നി ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​ർ, ട്രെ​യി​നീ​സ് ഹോ​സ്റ്റ​ൽ തു​ട​ങ്ങി​യ​വ​യും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങ​ത്ത​ക്ക നി​ല​യി​ലാ​ണ്. ‌

‌മാ​നേ​ജ്മെ​ന്‍റ് പ​രി​ശീ​ല​ന കേ​ന്ദ്രം ‌
സ്‌​കൂ​ൾ ഒ​ഫ് ഫു​ഡ് ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്ന പേ​രി​ൽ ഒ​രു മാ​നേ​ജ്‌​മെ​ന്‍റ് പ​രി​ശീ​ല​ന സ്ഥാ​പ​ന​വും ഉ​ട​ൻ ആ​രം​ഭി​ക്കും. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫു​ഡ് ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റി​ൽ എം​ബി​എ കോ​ഴ്‌​സ് ആ​ണ് ആ​രം​ഭി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 60 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ‌‌