തി​രു​മൂ​ല​പു​രം - ക​റ്റോ​ട് റോ​ഡ് ടാ​റിം​ഗ് തു​ട​ങ്ങി
Wednesday, June 23, 2021 10:10 PM IST
തി​രു​വ​ല്ല: എം​സി റോ​ഡി​നെ​യും ടി​കെ റോ​ഡി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന തി​രു​മൂ​ല​പു​രം - ക​റ്റോ​ട് റോ​ഡി​ന്‍റെ ടാ​റിം​ഗ് തു​ട​ങ്ങി.

റോ​ഡ് നി​ര​പ്പാ​ക്കി​യ ശേ​ഷ​മു​ള്ള ഒ​ന്നാം​ഘ​ട്ട ടാ​റിം​ഗാ​ണ് ഇ​ന്ന​ലെ മു​ത​ൽ തു​ട​ങ്ങി​യ​ത്. തി​രു​മൂ​ല​പു​രം കു​രി​ശ​ടി മു​ത​ൽ ക​റ്റോ​ട് ജം​ഗ്ഷ​ൻ വ​രെ മൂ​ന്ന​ര കി​ലോ​മീ​റ്റ​റാ​ണ് റോ​ഡി​ന്‍റെ ദൂ​രം.
ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

അ​ഞ്ച​ര മീ​റ്റ​ർ വീ​തി​യി​ലാ​ണ് ടാ​റിം​ഗ്. ബി​ഷ​പ്സ് ഹൗ​സി​ന് സ​മീ​പ​ത്തെ പ​ഴ​യ ക​ലു​ങ്ക് പൊ​ളി​ച്ച് പു​തി​യ​ത് നി​ർ​മി​ക്കും.

ര​ണ്ടാം​ഘ​ട്ട ടാ​റിം​ഗി​ന് മു​ന്നോ​ടി​യാ​യി ഇ​ത് പൂ​ർ​ത്തി​യാ​ക്കും. മൂ​ന്നു വ​ർ​ഷ​ത്തെ ഗാ​ര​ണ്ടി​യോ​ടെ​യാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ് ബ​ഡ്‌​ജ​റ്റി​ൽ അ​നു​വ​ദി​ച്ച മൂ​ന്ന​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

ആ​ദ്യ​ത്തെ ടെ​ൻ​ഡ​റി​ൽ ക​രാ​ർ ആ​രും ഏ​റ്റെ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് വീ​ണ്ടും ടെ​ൻ​ഡ​ർ ചെ​യ്ത​തി​നാ​ലാ​ണ് നി​ർ​മാ​ണം വൈ​കി​യ​ത്. മൂ​വാ​റ്റു​പു​ഴ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണ​ത്തി​ന്‍റെ ക​രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. റോ​ഡി​ൽ ഓ​ട​യും ന​ട​പ്പാ​ത​യും എ​ല്ലാ​ഭാ​ഗ​ത്തും നി​ർ​മി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

വീ​തി​കൂ​ട്ടി റോ​ഡ് നി​ർ​മി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും ഇ​നി​യും സ്ഥ​ലം ല​ഭി​ച്ചാ​ൽ ഓ​ട​യും ന​ട​പ്പാ​ത​യും നി​ർ​മി​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.