വി​വാ​ദ മ​രം​മു​റി​ക്ക​ലി​ൽ ക​ർ​ഷ​ക​ർ​ക്കു പ​ങ്കി​ല്ല: ജ​നീ​ഷ് കു​മാ​ർ ‌
Tuesday, June 22, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക​ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ക​ർ​ഷ​ക​ർ​ക്കു ത​ന്നെ​യാ​ണെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്ന് കെ.​യു. ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ക​ർ​ഷ​ക ഭൂ​മി​യി​ൽ നി​ൽ​ക്കു​ന്ന​തും ന​ട്ടു​വ​ള​ർ​ത്തി​യ​തു​മാ​യ മ​ര​ങ്ങ​ൾ മു​റി​ക്കാ​നു​ള്ള അ​വ​കാ​ശം അ​വ​ർ​ക്കു ത​ന്നെ ന​ൽ​കി​ക്കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കാ​ല​ങ്ങ​ളാ​യി ക​ർ​ഷ​ക​രും വി​വി​ധ സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ താ​ൻ കൊ​ണ്ടു​വ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ചി​ല​ർ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തു. മ​രം​കൊ​ള്ള​യ്ക്ക് ക​ർ​ഷ​ക​രാ​രും കൂ​ട്ടു​നി​ന്നി​ട്ടി​ല്ല. അ​വ​രാ​രും മ​രം മു​റി​ച്ചി​ട്ടു​മി​ല്ല. അ​നു​മ​തി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ മ​ര​ങ്ങ​ളാ​ണ് ക​ർ​ഷ​ക ഭൂ​മി​യി​ൽ ന​ശി​ച്ചു​പോ​യ​ത്. യാ​ഥാ​ർ​ഥ്യ​മി​താ​യ​രി​ക്കെ ക​ർ​ഷ​ക ഭൂ​മി​യി​ൽ നി​ന്നു​പോ​ലും മ​രം മു​റി​ച്ചു നീ​ക്കി​യെ​ന്നു പ​റ​ഞ്ഞ് ബി​ജെ​പി​യും യു​ഡി​എ​ഫു രാ​ഷ്ട്രീ​യ​ലാ​ഭ​ത്തി​നു ശ്ര​മി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​ർ​ക്ക് സ്വ​ന്തം കൃ​ഷി​യി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ൽ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും ജ​നീ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.‌ പ്ര​സ്ക്ല​ബ് ഭ​ര​ണ​സ​മി​തി​യം​ഗം സാം ​ചെ​ന്പ​ക​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌
കോ​ന്നി​യി​ലെ പ​ട്ട​യ ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ‌
കോ​ന്നി​യി​ൽ പ​ട്ട​യ​ത്തി​നു​വേ​ണ്ടി 6000ല​ധി​കം അ​പേ​ക്ഷ​ക​ളു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ​ക്കെ​ല്ലാം പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന​തു ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ ന​യം. പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി കേ​ന്ദ്രാ​നു​മ​തി​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നു. ചി​ല വ്യ​വ​സ്ഥ​ക​ളോ​ടെ കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം​മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. പ​ക​രം ഭൂ​മി അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​കേ​ണ്ട​തു​ണ്ട്. അ​ടൂ​ർ പ്ര​കാ​ശ് റ​വ​ന്യു​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ ന​ൽ​കി​യ​താ​യി പ​റ​യു​ന്ന പ​ട്ട​യ​ത്തി​ന് ഒ​രു നി​യ​മ​സാ​ധു​ത​യു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്നു ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യെ​ന്ന വാ​ദ​വും തെ​റ്റാ​ണ്. ചി​റ്റാ​റി​ൽ വ​ൻ​ചെ​ല​വി​ൽ പ​ട്ട​യ​മേ​ള ന​ട​ത്തി ന​ൽ​കി​യ​ത് 45 പ​ട്ട​യ​ങ്ങ​ളാ​ണ്. ‌
‌മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ന​ൽ​കും ‌
കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​നാ​യി ഉ​ട​ൻ​ത​ന്നെ അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന് അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം അ​ടു​ത്ത​മാ​സം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഐ​സി​യു, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ സം​വി​ധാ​ന​ങ്ങ​ളും അ​നു​ബ​ന്ധ​മാ​യു​ണ്ടാ​കും. ഇ​തോ​ടെ ഐ​പി, ഒ​പി വി​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​സ​ജ്ജ​മാ​കും.‌
300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി സ​ജ്ജ​മാ​കു​ന്ന​തോ​ടെ എം​ബി​ബി​എ​സ് പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കാ​നാ​കും. കോ​ന്നി​യെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​യി പ്ര​ഖ്യാ​പി​ച്ച് പു​തി​യ കോ​ഴ്സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ന​ഴ്സിം​ഗ് കോ​ള​ജ് അ​ട​ക്ക​മു​ള്ള​വ​യു​ടെ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു. ചി​റ്റാ​റി​ൽ സെ​പ്ഷാ​ലി​റ്റി ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ‌
‌പു​തി​യ ക്വാ​റി​ക​ൾ​ക്ക് ഇ​നി പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​ല്ല ‌
പ്ര​കൃ​തി ര​മ​ണീ​യ​മാ​യ കോ​ന്നി​യു​ടെ സൗ​ന്ദ​ര്യ​ത്തെ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന ക്വാ​റി​ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് ത​ന്േ‍​റ​തെ​ന്ന് ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.താ​ൻ എം​എ​ൽ​എആ​യ​ശേ​ഷം പു​തു​താ​യി ഒ​രു ക്വാ​റി​ക്കു പോ​ലും അ​നു​മ​തി ന​ൽ​കി​യി​ല്ല. ക്വാ​റി​ക​ൾ​ക്കും ക്ര​ഷ​ർ യൂ​ണി​റ്റു​ക​ൾ​ക്കു​മാ​യി പു​തി​യ അ​പേ​ക്ഷ​ക​ൾ നി​ര​വ​ധി എ​ത്തി​യെ​ങ്കി​ലും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും നേ​രെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നോ​ടു യാ​തൊ​രു യോജി​പ്പി​ല്ലെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ‌