പ്ര​ള​യ​ത്തി​നു മീ​തെ കാ​രു​ണ്യം ഒ​ഴു​കി​യ​പ്പോ​ള്‍ ത​ങ്ക​മ്മ​യ്ക്കു വീ​ടാ​യി
Tuesday, June 22, 2021 10:37 PM IST
പാ​ണ്ട​നാ​ട്: 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തേ തു​ട​ര്‍​ന്ന് നി​ലം പൊ​ത്താ​റാ​യ കു​ടി​ലി​ല്‍ ദു​രി​ത ജീ​വി​തം ന​യി​ച്ചി​രു​ന്ന ത​ങ്ക​മ്മ​യ്ക്കും പൊ​ന്ന​മ്മ​യ്ക്കും ഇ​നി സ്വ​ന്ത​വീ​ട്ടി​ല്‍ അ​ന്തി​യു​റ​ങ്ങാം. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ത​ങ്ക​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യും വി​ധ​വ​യു​മാ​യ പൊ​ന്ന​മ്മ​യു​ടെ​യും ദു​രി​ത​ജീ​വി​തം മ​ന​സി​ലാ​ക്കി ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ പ​രി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ സ്ഥാ​നാ​രോ​ഹ​ണ ന​വ​തി സ്മാ​ര​ക​മാ​യി ഇ​വ​ര്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി.‌

വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച കാ​രു​ണ്യ​സം​ഗ​മം ചെ​ങ്ങ​ന്നൂ​ര്‍ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ.​മാ​ത്യൂ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ത​ങ്ക​മ്മ​യ്ക്ക് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ സ​മ്മാ​ന​മാ​യി ന​ല്കു​ന്ന ആ​ധു​നി​ക വീ​ല്‍​ചെ​യ​ര്‍ ഡോ. ​മാ​ത്യൂ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് കൈ​മാ​റി.‌

മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, വൈ​ദി​ക ട്ര​സ്റ്റി റ​വ.​ഡോ.​എം.​ഒ. ജോ​ണ്‍, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ ഫാ.​എം.​സി.​കു​ര്യാ​ക്കോ​സ്, സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി സി​ഇ​ഒ ഫാ ​എം സി ​പൗ​ലോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ശാ വി. ​നാ​യ​ര്‍, സെ​ന്റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ഡോ.​ഫെ​ലി​ക്സ് യോ​ഹ​ന്നാ​ന്‍ ട്ര​സ്റ്റി സ​ണ്ണി പു​ഞ്ച​മ​ണ്ണി​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ അ​മ്മാ​ളു​കു​ട്ടി, ബി​ന്ദു സു​നി​ല്‍, ഷോ​ബി​ള്‍ സ​ജി, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ഷ​മ്മി പ്ര​ഭാ​ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌