പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ‌
Tuesday, June 22, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും തു​ക ചെ​ല​വ​ഴി​ച്ച് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ നി​ര്‍​മി​ക്കും.
കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എം​എ​ല്‍​എ മാ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ ​ണ്ട് ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ര​ളം മു​ഴു​വ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ജി​ല്ല​യി​ലെ യോ​ഗം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്നു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, കെ.​യു ജ​നീ​ഷ്‌​കു​മാ​ര്‍, പ്ര​മോ​ദ് നാ​രാ​യ​ൺ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.‌
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ചു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍, അ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കും.
ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ ആ​റ​ന്‍​മു​ള​യി​ലെ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ഇ​ല​ന്തൂ​ര്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, വ​ല്ല​ന ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ നി​ര്‍​മി​ക്കും.
ഇ​ല​ന്തൂ​ര്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, വ​ല്ല​ന ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തി​യ കെ​ട്ടി​ട​ങ്ങ​ളാ​ണ് ഇ​തി​നാ​യി നി​ർ​മി​ക്കു​ക. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ഒ​രു​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. ‌
അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, തു​മ്പ​മ​ണ്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ഒ​രു​ങ്ങു​ക. ഇ​തി​ല്‍ തു​മ്പ​മ​ണ്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കും. അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​കും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ഒ​രു​ക്കു​ക.‌
തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി, ക​ല്ലൂ​പ്പാ​റ, ചാ​ത്ത​ങ്കേ​രി, കു​ന്ന​ന്താ​നം എ​ന്നീ സി​എ​ച്ച്സി​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ നി​ര്‍​മി​ക്കു​ക.കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഏ​നാ​ദി​മം​ഗ​ലം സി​എ​ച്ച്സി, പ്ര​മാ​ടം എ​ഫ്എ​ച്ച്സി​യി​ലു​മാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ഒ​രു​ക്കു​ക. ഇ​തി​ല്‍ ഏ​നാ​ദി​മം​ഗ​ലം സി​എ​ച്ച്സി, പ്ര​മാ​ടം പി​എ​ച്ച്സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലും കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ലു​മാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ഒ​രു​ക്കു​ക.‌
യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ.​എ​ല്‍. ഷീ​ജ, എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ. ​എ​ബി സു​ഷ​ന്‍, അ​താ​ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌
റാ​ന്നിയിൽ
റാ​ന്നി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് പ​ദ്ധ​തി​യി​ല്‍ നി​ന്നും റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ നി​ര്‍​മ്മി​ക്കാ​ന്‍ ന​ട​പ​ടി ആ​യ​താ​യി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ‌
റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പെ​രു​നാ​ട് ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, വെ​ച്ചൂ​ച്ചി​റ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, കാ​ഞ്ഞീ​റ്റു​ക​ര പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ക.
റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് കി​ഫ്ബി വ​ഴി 12 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ‌‌