കോ​വി​ഡ് വ​ക​ഭേ​ദം; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് പോ​ലീ​സ്‌
Tuesday, June 22, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: കൊ​റോ​ണ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ഡെ​ല്‍​റ്റാ പ്ല​സ് ബാ​ധ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​മാ​യി പോലീസ്. ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നാ​ല്‍ ആ​വ​ശ്യ​മാ​യ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി അ​റി​യി​ച്ചു. ‌
പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്രം ഇ​ള​വു​ക​ള്‍, ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കോ​വി​ഡ് ക​ണ​ക്കി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ ഉ​ള്ള​ത് ഡെ​ല്‍​റ്റാ പ്ല​സ് സ്ഥി​രീ​ക​രി​ച്ച ക​ട​പ്ര​യി​ലാ​ണ്. ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ല്‍ രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ പ​തി​നാ​ലാം വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തു കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​വു​മു​ണ്ട്. ആ​ളു​ക​ള്‍ പു​റ​ത്തു​പോ​കു​ന്ന​തും പു​റ​ത്തു​നി​ന്നും ആ​ളു​ക​ള്‍ അ​ക​ത്തു​ക​ട​ക്കു​ന്ന​തും ക​ര്‍​ശ​ന​മാ​യും നി​യ​ന്ത്രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.‌ തിരുവല്ല ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ക്രമീകര ണങ്ങൾ ശക്തമാക്കി.
‌258 കേ​സു​ക​ൾ ‌
‌ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​ന​ങ്ങ​ള്‍​ക്ക് 258 കേ​സു​ക​ളി​ലാ​യി 209 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് ക​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും 525 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​തി​ന് 890 പേ​ര്‍​ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 572 പേ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌‌