സ്കോ​ർ​പി​യോ കാ​ർ മ​റി​ഞ്ഞു ‌
Tuesday, June 22, 2021 10:33 PM IST
‌റാ​ന്നി: റാ​ന്നി​യി​ൽ നി​ന്ന് ബി​രി​യാ​ണി​യു​മാ​യി പോ​യ സ്കോ​ർ​പി​യോ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. ർ​ക്കും പ​രി​ക്കി​ല്ല. റാ​ന്നി - വ​ട​ശേ​രി​ക്ക​ര റൂ​ട്ടി​ൽ പ​ള്ളി​ക്ക​മു​രു​പ്പേ​ലി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

കാ​ർ ഓ​ടി​ച്ചി​രു​ന്ന റാ​ന്നി വൈ​ക്കം ക​ട​യ്ക്കേ​ത്ത് എ​ബി​ൻ പ​രി​ക്കു​ക​ളൊ​ന്നും കൂടാതെ ര​ക്ഷ​പെ​ട്ടു.​ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം.

വാ​ഹ​നം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ബീ​വീ​സ് കി​ച്ച​ണി​ൽ നി​ന്ന് ബി​രി​യാ​ണി ഓ​ർ​ഡ​റു​മാ​യി പെ​രു​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. കാ​റി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ‌