പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​ക​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി ‌
Monday, June 21, 2021 10:12 PM IST
റാ​ന്നി: പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ൽ​വ​ഴു​തി വീ​ണ് കാ​ണാ​താ​യ ഐ​ടി​ഐ വി​ദ്യാ​ർ​ത്ഥി​യാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം മൂ​ന്നാം​ദി​നം ക​ണ്ടെ​ടു​ത്തു. പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് തു​റു​വാ​തു​ക്ക​ൽ വീ​ട്ടി​ൽ എ​ബി സാ​ജ​ന്‍റെ (22) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചി​ന് ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു​മെ​ത്തി​യ ന·​ക്കൂ​ട്ടം അം​ഗ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക്‌വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം ഇ​ന്ന് 10ന് ​മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ‌
ക​ഴി​ഞ്ഞ 19നു ​വൈ​കു​ന്നേ​രം ആ​റി​ന് കു​ടും​ബാ​ഗ​ങ്ങ​ളു​മൊ​ത്ത് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.​അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ റാ​ന്നി യൂ​ണി​റ്റും കോ​ട്ട​യ​ത്തു​നി​ന്നു​ള്ള സ്കൂ​ബാ​ഡൈ​യി​ഗ് വി​ഭാ​ഗ​വും എ​ൻ​ഡി​ആ​ർ​എ​ഫും ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നെ​ത്തി​യ ന·​ക്കൂ​ട്ടം അം​ഗ​ങ്ങ​ളും ര​ണ്ടു​ദി​വ​സ​മാ​യി ക്യാ​ന്പ് ചെ​യ്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ എ​ബി​ൻ ബ​ന്ധു​വാ​യ ഇ​ട​ത്തി​ക്കാ​വി​ലെ വ​ട​ക്കേ​മു​റി​യി​ൽ ബാ​ബു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ട​വും ത​ട​യ​ണ​യും കാ​ണാ​ൻ വ​ന്ന ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ൽ​പെ​ട്ട എ​ബി ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വീ​ണ സ്ഥ​ല​ത്തു നി​ന്നു ത​ന്നെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​തും. പാ​റ​യി​ടു​ക്കി​ൽ അ​ക​പ്പെ​ട്ട​താ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ശ​ക്ത​മാ​യ ഒ​ഴു​ക്കും ത​ണു​പ്പും കാ​ര​ണം ന​ദി​യി​ൽ മു​ങ്ങു​വാ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. നന്മക്കൂ​ട്ടം അം​ഗ​ങ്ങ​ളാ​യ കെ.​കെ.​പി. അ​ഷ്റ​ഫ് കു​ട്ടി,എം.​എ​ൻ. മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രാ​ണ് സാ​ജ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പെ​രു​നാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സാ​ജ​നാ​ണ് എ​ബി​ന്‍റെ പി​താ​വ്. മാ​താ​വ്: ദി​ലി. ‌