കോ​വി​ഡ്: ഡെ​ല്‍​റ്റ പ്ല​സ് വ​ക​ഭേ​ദം ക​ട​പ്ര​യി​ലും ‌
Monday, June 21, 2021 10:12 PM IST
ജാ​ഗ്ര​താ നി​ർ​ദേ​ശം ‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഡെ​ല്‍​റ്റ പ്ല​സ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലും. ‌
പ്ര​ദേ​ശ​ത്തു ക​ർ​ശ​ന ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ​ത്ത​നം​തി​ട്ട ക​ട​പ്ര​യി​ല്‍ ഒ​രു കേ​സും പാ​ല​ക്കാ​ട് ര​ണ്ട് കേ​സു​ക​ളു​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. രോ​ഗ​വ്യാ​പ​ന ശേ​ഷി കൂ​ടു​ത​ലു​ള്ള ഈ ​വ​ക​ഭേ​ദം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യാ​ണ് പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ‌
ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ര്‍​ഡി​ലെ നാ​ലു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യി​ലാ​ണു പു​തി​യ വ​ക​ഭേ​ദ​മാ​യ ഡെ​ല്‍​റ്റ പ്ല​സ് ക​ണ്ടെ​ത്തി​യ​ത്. മേ​യ് 24 നാ​ണ് നാ​ലു​വ​യ​സു​കാ​ര​ൻ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. കു​ട്ട‍ി​യു​ടെ മാ​താ​വാ​ണ് ആ​ദ്യം കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. പി​ന്നാ​ലെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യെ​യും പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ​ത്.
കു​ട്ടി ഉ​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ 13 അം​ഗ​ങ്ങ​ളി​ൽ എ​ട്ടു​പേ​രും പോ​സി​റ്റീ​വാ​യി​രു​ന്നു. ആ​ദ്യം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു​വ​യ​സു​കാ​ര​ൻ നി​ല​വി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണ്. ‌
കു​ട്ടി​യു​ടെ സ്ര​വ​ത്തി​ന്‍റെ ജ​നി​ത​ക(​ജീ​നോ​മി​ക്) പ​ഠ​ന​ത്തി​ലാ​ണു പു​തി​യ ഡെ​ല്‍​റ്റ പ്ല​സ് ക​ണ്ടെ​ത്തി​യ​ത്. ന്യൂ​ഡ​ല്‍​ഹി​യി​ലെ സി​എ​സ്ഐ​ആ​ര്‍ - ഐ​ജി​ഐ​ബി (കൗ​ണ്‍​സി​ല്‍ ഫോ​ര്‍ സ​യ​ന്‍റി​ഫി​ക് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജീ​നോ​മി​ക്സ് ആ​ന്‍​ഡ് ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി)​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ക​ഭേ​ദം തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.
രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം തീ​രു​മാ​നി​ച്ചു. ‌
കു​ട്ടി ഉ​ള്‍​പ്പെ​ട്ട വാ​ര്‍​ഡ് ലാ​ര്‍​ജ് ക​മ്യൂ​ണി​റ്റി ക്ല​സ്റ്റ​ര്‍ ഏ​രി​യ​യാ​ണ്. ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18.42 ശ​ത​മാ​ന​മാ​ണ്.
രോ​ഗ​വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും ടി​പി​ആ​ര്‍ കൂ​ടു​ത​ലാ​യി നി​ല്‍​ക്കു​ന്ന​തി​നാ​ലും നി​യ​ന്ത്ര​ണം തു​ട​രാ​നാ​ണ് തീ​രു​മാ​നം.
18 കോ​ള​നി​ക​ൾ ത​ന്നെ ഈ ​പ​ഞ്ചാ​യ​ത്തി​ലു​ണ്ട്. ‌
ഇ​തേ​വ​രെ പ്ര​ദേ​ശ​ത്ത് 87 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ക്കു​ക​യും ഒ​രാ​ള്‍ മ​രി​ക്കു​ക​യ​യും ചെ​യ്തി​ട്ടു​ണ്ട്.
നി​ല​വി​ലും കോ​വി​ഡ് പോ​സി​റ്റീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ക​ട​പ്ര​യി​ലെ ഈ ​പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ 18 പേ​രി​ൽ കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ‌
നി​ല​വി​ല്‍ 18 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രി​ക​രി​ച്ചി​ട്ടു​ള്ള​ത്. ഈ ​പ്ര​ദേ​ശ​ത്തെ പോ​സി​റ്റീ​വ് ഗി​ക​ളെ ഡി​സി​സി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും പ്ര​ദേ​ശ​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്കാ​നും സ​ന്പ​ർ​ക്ക​മു​ള്ള​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​ത് ഊ​ര്‍​ജി​ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ‌‌