‌ന​ഗ​ര​മ​ധ്യ​ത്തി​ൽ നി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ ‌
Monday, June 21, 2021 10:11 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ന​ഗ​ര മ​ധ്യ​ത്തി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​വി​നെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ പു​ത്ത​ൻ പ​റ​മ്പ് മേ​ച്ചേ​രി​യി​ൽ കാ​ലാ​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു​വാ​ണ് (23) പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ല കു​രി​ശു​ക​വ​ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് മു​മ്പി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ‌
ക​ഴി​ഞ്ഞ ഒ​ന്നി​നു രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു ക​വ​ർ​ച്ച. ചു​മ​ത്ര മോ​ടി​യി​ൽ വീ​ട്ടി​ൽ സ​ച്ചി​ൻ തോ​മ​സി​ന്‍റെ ഹീ​റോ ഹോ​ണ്ട സ്പ്ലെ​ണ്ട​ർ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. കു​രി​ശു ക​വ​ല​യി​ലേ​ത​ട​ക്ക​മു​ള്ള സി​സി ടി​വി​ക​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. ഏ​റ്റു​മാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മോ​ഷ്ടി​ച്ച ബൈ​ക്ക് നി​റ​വും ന​മ്പ​ർ പ്ലേ​റ്റും മാ​റ്റി ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
തി​രു​വ​ല്ല സി​ഐ പി. ​ഹ​രി​ലാ​ൽ, എ​സ്ഐ പ്ര​ശാ​ന്ത്, എ​എ​സ്ഐ അ​നി​ൽ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നോ​ജ്, വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വി​ഷ്ണു​വി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.
വാ​ഹ​ന മോ​ഷ​ണ​വും ക​ഞ്ചാ​വ് ക​ട​ത്തു​മ​ട​ക്കം വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​ഷ്ണു​വെ​ന്ന് സി​ഐ പ​റ​ഞ്ഞു. ‌