സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ സ​മ​ത്വം ഉ​റ​പ്പാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ് ‌
Monday, June 21, 2021 10:11 PM IST
അ​ങ്ക​ണ​വാ​ടി​ക​ൾ വൈ​ദ്യു​തീ​ക​രി​ക്കും ‌

ഇ​ര​വി​പേ​രൂ​ർ: സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ സ​മ​ത്വം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം, പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​നം, അ​ങ്ക​ണ​വാ​ടി എ​ന്നി​വ നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ല​ത്തി​ന്‍റെ സ​മ്മ​ത​പ​ത്രം സ്വീ​ക​രി​ക്ക​ൽ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.‌

സം​സ്ഥാ​ന​ത്തെ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ല​ഭി​ക്കു​ന്ന രീ​തി​യി​ൽ വാ​ക്സി​ൻ സ​മ​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ ഡ്രൈ​വ് ന​ട​ത്താ​ൻ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്കി വാ​ക്സി​നേ​ഷ​ൻ ന​ട​പ്പാ​ക്കും. കോ​വി​ഡ് ടി​പി​ആ​ർ പൂ​ജ്യ​ത്തി​ലെ​ത്തി​ച്ച് കോ​വി​ഡ് സീ​റോ കേ​സ് എ​ത്തി​ക്കു​ക​യെ​ന്ന​താ​ണു ല​ക്ഷ്യം. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​ർ വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ എ​ല്ലാ അം​ഗ​ന​വാ​ടി​ക​ളും ഉ​ട​ൻ വൈ​ദ്യു​ത​വ​ൽ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.‌
ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കു​ള്ള യൂ​ണി​ഫോ​മി​ന്‍റെ വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ജി മാ​ത്യു വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രു​ടെ ശ​രീ​രോ​ഷ്മാ​വ് രേ​ഖ​പ്പെ​ടു​ത്തു​ക, പേ​രു​വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​റി​ൽ ശേ​ഖ​രി​ക്കു​ക തു​ട​ങ്ങി​യ​വ ഉ​ൾ​പ്പ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണു പ​രി​പാ​ടി ന​ട​ത്തി​യ​ത്.‌

യാ​ഹി​ർ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നും യാ​ഹി​ർ ഓ​ഡി​റ്റോ​റി​യം ഉ​ട​മ​യു​മാ​യ പ്ര​വാ​സി മ​ല​യാ​ളി ഇ​ര​വി​പേ​രൂ​ർ കൊ​ടി​ഞ്ഞൂ​ർ വീ​ട്ടി​ൽ അ​നി​ൽ എ​ബ്ര​ഹാം ആ​ണ് ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​രും ബി​പി​എ​ൽ പ​രി​ധി​യി​ൽ​പെ​ട്ട​തു​മാ​യ 300 കു​ടും​ബ​ങ്ങ​ൾ​ക്ക് 2000 രൂ​പ വീ​തം ആ​റു ല​ക്ഷം രൂ​പ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. ‌

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 34 ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്ക് യൂ​ണി​ഫോ​മും 1000 രൂ​പ വീ​ത​വും, 17 ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് 1000 രൂ​പ വീ​തം 17,000 രൂ​പ പാ​രി​തോ​ഷി​ക​വും ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ൽ ആ​ധു​നി​ക വാ​ത​ക ശ്മ​ശാ​നം നി​ർ​മി​ക്കു​ന്ന​തി​ന് കു​ന്പ​നാ​ട് കെ.​ഇ. ഏ​ബ്ര​ഹാം ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കി​യ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ​യും ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ജൂ​ലി ലി​സി ഉ​മ്മ​ന്‍റെ സ്മ​ര​ണാ​ർ​ഥം മൂ​ന്നാം വാ​ർ​ഡി​ൽ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് പു​റ​ത്തും​മു​റി കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യ മൂ​ന്നു സെ​ന്‍റ് സ്ഥ​ല​
ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ളും സ​മ്മ​ത​പ​ത്ര​വു​മാ​ണ് പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി​യ​ത്.
ഇ​ര​വി​പേ​രൂ​ർ ഐ​ജി​ഒ കാ​ന്പ​സി​നോ​ട് ചേ​ർ​ന്നാ​ണ് വാ​ത​ക ശ്മ​ശാ​ന​ത്തി​നു​ള്ള അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം റ​വ. ഡോ. ​ടി. വ​ൽ​സ​ൻ ഏ​ബ്ര​ഹാം പ്ര​സി​ഡ​ന്‍റാ​യി​ട്ടു​ള്ള കെ​ഇ​എ ഫൗ​ണ്ടേ​ഷ​ൻ 25 വ​ർ​ഷ​ത്തേ​ക്ക് ലീ​സി​നു ന​ൽ​കി​യ​ത്.‌

കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു, ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ശ​ശി​ധ​ര​ൻ പി​ള്ള, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൽ​സാ തോ​മ​സ്, എ​ൻ.​എ​സ്. രാ​ജീ​വ്, ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി​ജ​യ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജി​ൻ​സ​ൻ വ​ർ​ഗീ​സ്, ജോ​സ​ഫ് മാ​ത്യു, അ​മി​താ രാ​ജേ​ഷ്, കെ​ഇ​എ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ വി.​ഐ. ലൂ​ക്കോ​സ്, ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ജി. ​അ​ജ​യ​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ജാ കു​മാ​രി, ഓ​ത​റ എ​ഫ്എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ശ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​സി. സു​രേ​ഷ് കു​മാ​ർ, ജി​ജി ജോ​ർ​ജ്, പ്രേം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌