പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ ര​ണ്ട് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ കൂ​ടി ആ​രം​ഭി​ക്കും ‌
Monday, June 21, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​ര്‍​ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ‌
കു​മ്പ​ഴ മൗ​ണ്ട് ബ​ഥ​നി സ്‌​കൂ​ളി​ലും ചു​ട്ടി​പ്പാ​റ ന​ഴ്‌​സിം​ഗ് കോ​ള​ജി​ലും ര​ണ്ട് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ൾ പു​തു​താ​യി ആ​രം​ഭി​ക്കും. നി​ല​വി​ല്‍ അ​ഴൂ​ര്‍ എ​സ്ഡി​എ സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ക്‌​സി​ന്‍ കേ​ന്ദ്രം കു​മ്പ​ഴ മൗ​ണ്ട് ബ​ഥ​നി സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റും. മൗ​ണ്ട് ബ​ഥ​നി​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ കൂ​ടാ​തെ സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നു​വേ​ണ്ടി​യു​ള്ള കേ​ന്ദ്ര​മാ​ണ് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്നു മു​ത​ല്‍ എ​സ്ഡി​എ സ്‌​കൂ​ളി​ലെ വാ​ക്‌​സി​ന്‍ കേ​ന്ദ്രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​സ്ഡി​എ സ്‌​കൂ​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച​വ​ര്‍ കു​മ്പ​ഴ മൗ​ണ്ട് ബ​ഥ​നി സ്‌​കൂ​ളി​ല്‍ ഹാ​ജ​രാ​ക​ണം. വെ​ട്ടി​പ്പു​റം ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി​എ​സ് സ്‌​കൂ​ളി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്രം തു​ട​ര്‍​ന്നും പ്ര​വ​ര്‍​ത്തി​ക്കും. സ്ഥ​ലം ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ‌
ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല സ്വ​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​സ്ഥ​ര്‍​ക്കും സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ള്‍​ക്കും ആ​യി​രി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നെ​ന്ന് പോ​ലീ​സും സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രും ഉ​റ​പ്പാ​ക്ക​ണം. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ സാ​മു​ഹ്യ അ​ക​ലം പാ​ലി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ കോ​ര്‍​ക​മ്മി​റ്റി പോ​ലീ​സി​നു നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ‌
യോ​ഗ​ത്തി​ല്‍ കോ​ര്‍​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ജാ​സിം​കു​ട്ടി, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​റി അ​ല​ക്‌​സ്, ഡി​വൈ​എ​സ്പി പ്ര​ദീ​പ് കു​മാ​ര്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഷെ​ര്‍​ളാ ബീ​ഗം, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് സു​രേ​ഷ് നാ​രാ​യ​ണ​ന്‍, ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ്, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി.​സു​നി​ത പ​ങ്കെ​ടു​ത്തു. ‌