വാ​യ​ന​പ്പൊ​തി​യു​മാ​യ് നാ​ഷ​ണ​ല്‍ യു​പി സ്കൂ​ൾ ‌
Sunday, June 20, 2021 10:30 PM IST
വാ​ഴ​മു​ട്ടം: വാ​യ​ന​ദി​ന​ത്തി​ല്‍ എ​ല്ലാ​കു​ട്ടി​ക​ള്‍​ക്കും വാ​യ​ന​പ്പൊ​തി ത​പാ​ല്‍ വ​ഴി സ​മ്മാ​ന​മാ​യി ന​ല്കി വാ​ഴ​മു​ട്ടം നാ​ഷ​ണ​ല്‍ യു​പി സ്കൂ​ള്‍ അ​ധ്യാ​പ​ക​ര്‍. ‌കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളോ​ടൊ​പ്പം വാ​യ​ന​യു​ടെ ലോ​ക​ത്തും ഇ​ടം ക​ണ്ടെ​ത്താ​ന്‍ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് സ​മ്മാ​ന​പ്പൊ​തി പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് ജോ​മി ജോ​ഷ്വ അ​റി​യി​ച്ചു. എ​ല്ലാ ക്ലാ​സ് ടീ​ച്ചേ​ഴ്സും അ​താ​ത് ക്ലാ​സി​ലെ കു​ട്ടി​ക​ള്‍​ക്ക് പു​തി​യ പു​സ്ത​ക​ങ്ങ​ള്‍ ത​പാ​ലി​ല്‍ അ​യ​ച്ചു. ഓ​രോ പു​സ്ത​ക​ത്തി​ന്‍റെ​യും ആ​സ്വാ​ദ​നം കു​ട്ടി​ക​ള്‍ എ​ഴു​തി ത​യാ​റാ​ക്കി ത​പാ​ല്‍ വ​ഴി ത​ന്നെ അ​ധ്യാ​പ​ക​ര്‍​ക്ക് തി​രി​ച്ച​യ​യ്ക്കും. ‌ വാ​യ​ന​യും എ​ഴു​ത്തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​പാ​ല്‍ വ​കു​പ്പി​നെ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ഠി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് പി​റ്റി​എ പ്ര​സി​ഡ​ന്‍റ് എ.​ര​ജി​കു​മാ​ര്‍ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ധ്യാ​പി​ക​യും വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​റു​മാ​യ ഗീ​താ​കു​മാ​രി ത​പാ​ല്‍ വ​കു​പ്പ് സ​ബ് പോ​സ്റ്റ്മി​സ്ട്ര​സ് സ്മി​ത കു​ര്യ​ന് വാ​യ​ന​പ്പൊ​തി കൈ​മാ​റി നി​ര്‍​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ര്‍ രാ​ജേ​ഷ് ആ​ക്ലേ​ത്ത്, പോ​സ്റ്റ​ല്‍ അ​സി​സ്റ്റ​ന്‍റ് കെ.​പി. സ്വ​പ്ന​മോ​ള്‍, പി. ​ആ​കാ​ശ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌