പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ പ്ല​സ്ടു മാ​ര്‍​ക്ക് പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: എ​കെ​എ​സ്ടി​യു
Sunday, June 20, 2021 10:30 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ ഇ​ക്കൊ​ല്ലം പ്ല​സ്ടു പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് എ​കെ​എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. ശ്രീ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള എ​ന്‍​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ പ്ല​സ്ടു മാ​ര്‍​ക്ക് പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​കെ​എ​സ്ടി​യു ജി​ല്ലാ ക​മ്മി​റ്റി ഡി​ഇ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡ് കാ​ല​ത്ത് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ശ്ര​മ​ക​ര​മാ​യി ഏ​റ്റെ​ടു​ത്ത ദൗ​ത്യ​മാ​യി​രു​ന്നു പ്ല​സ്ടു പൊ​തു പ​രീ​ക്ഷ. ഇ​ത​ര സി​ല​ബ​സു​ക​ള്‍​ക്ക് പ​രീ​ക്ഷ ന​ട​ത്താ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ഴും കേ​ര​ളം വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ ന​ട​ത്തി. പ​ക്ഷേ പൊ​തു പ​രീ​ക്ഷ​യെ​ഴു​തി ന​ല്ല വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ള്‍​ക്ക് ഒ​രു പ​രി​ഗ​ണ​ന​യും പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ല​ഭി​ക്കാ​തി​രി​ക്കു​യും പ​രീ​ക്ഷ എ​ഴു​താ​തെ സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ വി​ഭാ​ഗം കു​ട്ടി​ക​ള്‍ നേ​ട്ടം ക​വ​ര്‍​ന്നെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത് നീ​തി നി​ഷേ​ധ​മാ​ണെ​ന്ന് ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​കെ. സു​ശീ​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി ​മോ​ഹ​ന​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​എ. ത​ന്‍​സീ​ര്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് എം. ​ഡേ​വി​ഡ്, റെ​ജി മ​ല​യാ​ല​പ്പു​ഴ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.