റോ​ഡ് ഉ​പ​രോ​ധി​ച്ചു ‌
Sunday, June 20, 2021 10:30 PM IST
തി​രു​വ​ല്ല: കാ​ര​യ്ക്ക​ൽ മ​ട്ട​യ്ക്ക​ൽ - ഇ​ട്ടി​ച്ച​ൻ പ​റ​മ്പ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ർ​ഡ് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഒ​രു വ​ർ​ഷ​മാ​യി റോ​ഡ് നി​ർ​മാ​ണം നി​ല​ച്ചു കി​ട​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പെ​രി​ങ്ങ​ര ഒ​മ്പ​താം വാ​ർ​ഡ് മെം​ബ​ർ ടി.​വി വി​ഷ്ണു ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ‌
മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 27 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ആ​രം​ഭി​ച്ച റോ​ഡ് നി​ർ​മാ​ണം ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. റോ​ഡി​ൽ ന​ട​ത്തി​യ മെ​റ്റി​ലിം​ഗ് ഇ​ള​കി മാ​റി​യ​തോ​ടെ വ​ലി​യ ത​ര​ത്തി​ലു​ള്ള യാ​ത്രാ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ‌
വാ​ർ​ഡ് മെം​ബ​ർ ടി.​വി വി​ഷ്ണു ന​മ്പൂ​തി​രി ഉ​പ​രോ​ധ സ​മ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. രാ​ജ​ൻ മാ​ത്യു മാ​ത​ക​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് വെ​ട്ടി​ക്ക​ൽ, ഗി​രീ​ഷ് കു​മാ​ർ കോ​തേ​ക്കാ​ട്ട്, സ​ന്ദീ​പ് ക​ള​ത്തി​ൽ, സാം ​തോ​മ​സ് കൊ​ച്ചീ​ത്ര, സ​ജി മ​ണ​ത്താ​ച്ചേ​രി​ൽ, ലാ​ൽ മ​ട്ട​യ്ക്ക​ൽ, ധ​ന്യ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌

വാ​ത​ക​ശ്മ​ശാ​നം പ​ണി​ക​ൾ വി​ല​യി​രു​ത്തി

റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ണ്ടാ​യി​ക്ക​ലി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വാത​ക​ശ്മ​ശാ​ന​ത്തി​ന്‍റെ പ​ണി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം. ്
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ഏ​ബ്ര​ഹാം, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷേ​ർ​ലി ജോ​ർ​ജ് വാ​ർ​ഡ് മെം​ബ​ർ ഷൈ​നി രാ​ജീ​വ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി. ​ബി. സ​ജി, ജോ​ലി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന കോ​സ്റ്റ് ഫോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​ശ്വി​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

പ​നീ​ർ നി​ർ​മാ​ണം ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം നാളെ

​ഓ​ച്ചി​റ: ക്ഷീ​രോ​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ നാളെ ​രാ​വി​ലെ 11 മു​ത​ൽ മൂ​ല്യ വ​ർ​ധി​ത ക്ഷീ​രോ​ത്പ​ന്ന​മാ​യ പ​നീ​റി​ന്‍റെ പോ​ഷ​ക ഗു​ണ​ങ്ങ​ൾ, നി​ർ​മാ​ണ രീ​തി, വി​പ​ണ​ന സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ഷീ​രോ​ത്പാ​ദ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സം​ര​ഭ​ക​ർ​ക്കു​മാ​യി ഗൂ​ഗി​ൾ മീ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ന​ൽ​കും.
ക്ലാസി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് 22ന് ​രാ​വി​ലെ 10 വ​രെ ഫോ​ണ്‍ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യാം.
ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ വാ​ട്സാ​പ്പു​ള്ള മൊ​ബൈ​ൽ ന​ന്പ​ർ കൂ​ടി ന​ൽ​ക​ണം. ഫോ​ണ്‍: 04762698550, 8075028868.