സി.​ കേ​ശ​വ​ൻ സ്ക്വ​യ​റി​ന്‍റെ ന​വീ​ക​ര​ണം വൈ​കു​ന്നു
Sunday, June 20, 2021 10:30 PM IST
കോ​ഴ​ഞ്ചേ​രി: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി സി. ​കേ​ശ​വ​ന്‍റെ ആ​ദ​ര​സൂ​ച​ക​മാ​യി കോ​ഴ​ഞ്ചേ​രി​യി​ൽ സ്ഥാ​പി​ച്ചി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ ഉ​ൾ​പ്പെ​ടു​ന്ന ച​തു​രം ന​വീ​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ദ്ധ​തി​ക​ൾ ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി പ​രാ​തി.

ക​ഴി​ഞ്ഞ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്തു 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ ഭാ​ര​തീ​യ വാ​സ്തു​ശി​ല്പ​സൗ​ന്ദ​ര്യ​തി​ക​വോ​ടെ ച​തു​രം ന​വീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ച​തു​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്ന​തി​നും പ്ര​തി​മ​യി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തു​ന്ന​തി​നും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​മാ​ണ് പ​ദ്ധ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാ​യി​രു​ന്ന നി​ർ​വ​ഹ​ണ​ചു​മ​ത​ല. എ​ന്നാ​ൽ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ഇ​തു​വ​രെ​യും തു​ട​ങ്ങി​യി​ട്ടി​ല്ല. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

1935 മേ​യ് 13ന് ​സി. കേ​ശ​വ​ൻ കോ​ഴ​ഞ്ചേ​രി​യി​ൽ ന​ട​ത്തി​യ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ്ര​സം​ഗ​ത്തെ അ​നു​സ്മ​രി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ​യും സ്മാ​ര​ക​വും സ്ഥാ​പി​ച്ച​ത്.

ദി​വാ​ൻ സ​ർ. സി.​പി. രാ​മ​സ്വാ​മി അ​യ്യ​ർ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് സി. ​കേ​ശ​വ​ൻ ന​ട​ത്തി​യ​ത്.

പ്ര​തി​മ ഉ​ൾ​പ്പെ​ടു​ന്ന ച​തു​ര​ത്തി​ന്‍റെ​യും ശി​ലാ​ഫ​ല​ക​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് സ​ർ​ക്കാ​ർ നി​ഷ്ക്ക​ർ​ഷി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ച​തു​ര​ത്തി​ൽ പ​ര​സ്യ​ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ ഒ​രു ന​ട​പ​ടി​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും എ​സ്എ​ൻ​ഡി​പി കോ​ഴ​ഞ്ചേ​രി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. മോ​ഹ​ൻ​ബാ​ബു പ​റ​ഞ്ഞു.

റീ​ബി​ൽ​ഡ് കേ​ര​ള​യു​ടെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​വീ​ക​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യ​ത്.

ഇ-​ടെ​ൻ​ഡ​ർ പ്ര​കാ​രം ന​വീ​ക​ര​ണ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​നു​മാ​യി ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​യ്ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​തി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​യ​താ​യി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.