എ​ഴു​പ​ത്തി​യ​ഞ്ചു​കാ​ര​നു മ​ര്‍​ദ​നം; മ​ക​നും മ​രു​മ​ക​ളും അ​റ​സ്റ്റി​ല്‍
Sunday, June 20, 2021 10:30 PM IST
പ​ത്ത​നം​തി​ട്ട: വ​ല​ഞ്ചു​ഴി​യി​ല്‍ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ പി​താ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ക​നെ​യും മ​രു​മ​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ര്‍​ദി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നേ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി. വ​ല​ഞ്ചു​ഴി തോ​ണ്ട​മ​ണ്ണി​ല്‍ റ​ഷീ​ദി​നെ​യാ​ണ് മ​ക​ന്‍ ഷാ​ന​വാ​സ്, മ​രു​മ​ക​ള്‍ ഷീ​ജ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു മ​ര്‍​ദി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ ്‌വീ​ട്ടി​ല്‍ നി​ന്നും വെ​ളി​യി​ലി​റ​ക്കി അ​ര്‍​ധ​ന​ഗ്നാ​ക്കി മ​ര്‍​ദി​ച്ച​ത്. പോ​ലീ​സി​ന് അ​ന്നു​ത​ന്നെ കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച വീ​ഡി​യോ മ​ന്ത്രി​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നേ തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.
വ​ടി ഉ​പ​യോ​ഗി​ച്ച് റ​ഷീ​ദി​നെ അ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷ​മാ​ണ് മ​ര്‍​ദ​നം. അ​യ​ല്‍​വാ​സി​ക​ളെ​ടു​ത്ത വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​പ​കാ​രം ഷാ​ന​വാ​സി​നെ​യും ഷീ​ജ​യെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സ്വ​ത്തു​ത​ര്‍​ക്ക​മാ​ണ് മ​ര്‍​ദ​ന​കാ​ര​ണം. മ​ക​നും മ​രു​മ​ക​ള്‍​ക്കു​മൊ​പ്പ​മാ​ണ് റ​ഷീ​ദ് ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും കേ​സെ​ടു​ത്തു
പ​ത്ത​നം​തി​ട്ട: വ​ല​ഞ്ചു​ഴി​യി​ല്‍ എ​ഴു​പ​ത്ത​ഞ്ചു​കാ​ര​നെ മ​ക​നും മ​രു​മ​ക​ളും ചേ​ര്‍​ന്ന ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.
സം​ഭ​വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം വി. ​കെ. ബീ​നാ​കു​മാ​രി നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.