ആ​ട് വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, June 20, 2021 10:27 PM IST
പ​ത്ത​നം​തി​ട്ട: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ എ​ആ​ര്‍​ഡി പ​ദ്ധ​തി പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ആ​ട് വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​യി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.കേ​ര​ള സ​ര്‍​ക്കാ​ര്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ട് വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ക​ര്‍​ഷ​ക ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ള്ള​വ​ര്‍​ക്കും സ്വ​ന്ത​മാ​യി 50 സെ​ന്‍റി​ല്‍ കു​റ​യാ​ത്ത ഭൂ​മി ഉ​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന. 19 പെ​ണ്‍ ആ​ടും ഒ​രു മു​ട്ട​നാ​ടും ഉ​ള്‍​പ്പെ​ടു​ന്ന പ​ദ്ധ​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ബ്സി​ഡി ഒ​രു​ല​ക്ഷം രൂ​പ​യാ​ണ്. അ​പേ​ക്ഷ​ക​ള്‍ ജൂ​ലൈ 9ന് മൂ​ന്നി​ന് മു​ന്പാ​യി താ​മ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള മൃ​ഗാ​ശു​പ​ത്രി, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന് ന​ല്‍​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ടെ​ണ്ട​താ​ണെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.