ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ക്കും
Sunday, June 20, 2021 10:27 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ ഇ​ന്നു രാ​വി​ലെ 11 മു​ത​ല്‍ 11.15 വ​രെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ല്‍ നി​ര്‍​ത്തി​യി​ട്ടു സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​തി​ഷേ​ധി​ക്കും. ക്രൂ​ഡോ​യി​ലി​നു ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​ക്കു​റ​വി​ലും രാ​ജ്യ​ത്ത് പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്ന് സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​ന്ത്യ​യി​ല്‍ നി​ന്നും ഇ​ന്ധ​നം വാ​ങ്ങു​ന്ന അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ പോ​ലും വി​ല താ​ഴ്ന്നു നി​ല്‍​ക്കു​മ്പോ​ള്‍ സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍​ക്കു വേ​ണ്ടി രാ​ജ്യ​ത്തു വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്. ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ല്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രാ​ന്‍ കാ​ര​ണ​മാ​യി. കേ​ന്ദ്ര​ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം എ​ല്ലാ ഉ​ട​മ​ക​ളും 15 മി​നി​ട്ട് വാ​ഹ​നം ഓ​ഫ് ചെ​യ്ത് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്‌​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ്ബാ​ബു അ​ഭ്യ​ര്‍​ഥി​ച്ചു. രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.