അ​ന​ധി​കൃ​ത മ​രം​വെ​ട്ട് ജുഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണം: യു​ഡി​എ​ഫ്
Sunday, June 20, 2021 12:00 AM IST
പ​ത്ത​നം​തി​ട്ട: ഭ​ര​ണ​ത്തി​ലു​ള്ള​വ​രു​ടെ പി​ന്തു​ണ​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്നി​ട്ടു​ള്ള വ​നം​കൊ​ള്ള​ക​ളെ സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് പ്ര​തി​നി​ധി സം​ഘം.‌
അ​ന​ധി​കൃ​ത മ​രം​കൊ​ള്ള​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി യു​ഡി​എ​ഫ് സം​സ്ഥാ​ന ഏ​കോ​പ​ന സ​മി​തി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സം​ഘം ജി​ല്ല​യി​ലെ റാ​ന്നി, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
റി​സ​ർ​വ് വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റ​വ​ന്യൂ ഭൂ​മി​യി​ൽ നി​ന്നും വ്യാ​ജ പ​ട്ട​യ​ങ്ങ​ളു​ടെ മ​റ​വി​ലും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന മ​ര​ങ്ങ​ളാ​ണ് മാ​ഫി​യാ സം​ഘ​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​ത്. ഇ​ത് ഭ​ര​ണ​ത​ല​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലും ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പി​ന്തു​ണ​യോ​ടെ​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.‌
മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​റി​ഞ്ഞു​കൊ​ണ്ടു​ള്ള സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​ത് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ച്ചാ​ൽ എ​ന്താ​കും ഫ​ല​മെ​ന്ന് വ്യ​ക്ത​മാ​ണ്.
കോ​ന്നി ക​ല്ലേ​ലി​യി​ലെ റി​സ​ർ​വ് വ​ന​ത്തി​ൽ നി​ന്നും വ​ൻ മ​ര​ങ്ങ​ൾ മു​റി​ച്ച സം​ഭ​വ​ത്തി​ൽ യ​ഥാ​ർ​ത്ഥ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​വാ​ൻ ന​ട​ത്തി​യ ശ്ര​മം പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്. ഇ​തേ​ക്കു​റി​ച്ച് ശ​രി​യാ​യ രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.‌
വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, മു​ൻ എം​പി കെ.​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ജോസഫ് എം.പുതുശേരി, റാം ​മോ​ഹ​ൻ, ജേ​ക്ക​ബ് തോ​മ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, ജോ​സ​ഫ്.​എം.​പു​തു​ശേ​രി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ്, ക​ണ്‍​വീ​ന​ർ എ.​ഷം​സു​ദ്ദീ​ൻ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ടി.​എം. ഹ​മീ​ദ്, സ​നോ​ജ് മേ​മ​ന, ശ്രീ​കോ​മ​ള​ൻ, ശ​ശി​ധ​ര​ൻ തി​രു​വ​ല്ല, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ്കു​മാ​ർ, റി​ങ്കു ചെ​റി​യാ​ൻ, ടി.​കെ. സാ​ജു, റോ​ബി​ൻ പീ​റ്റ​ർ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, കെ. ​ജ​യ​വ​ർ​മ, ലി​ജു ജോ​ർ​ജ്, സ​ജി കൊ​ട്ട​യ്ക്കാ​ട്, സ​തീ​ഷ് ബാ​ബു, എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, രാ​ജു മ​രു​തി​യ്ക്ക​ൽ, ദേ​വ​കു​മാ​ർ എ​ന്നി​വ​ർ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ‌