യു​ഡി​എ​ഫ് സം​ഘം ഇ​ന്ന് ജി​ല്ല​യി​ൽ
Friday, June 18, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന മ​രം മു​റി​ക്ക​ൽ വി​വാ​ദ​ങ്ങ​ൾ നേ​രി​ട്ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ ബെ​ന്നി ബ​ഹ​നാ​ൻ എം​പി യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് പ്ര​തി​നി​ധി സം​ഘം ഇ​ന്ന് ജി​ല്ല​യി​ലെ​ത്തും. വി​വാ​ദ​മാ​യ മ​രം​മു​റി ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 1940 ഹെ​ക്ട​ർ ഭൂ​മി മാ​ത്ര​മാ​ണ് വ്യ​വ​സ്ഥ​ക​ളോ​ടു​കൂ​ടി പ​ട്ട​യം ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​തി​നെ മ​റി​ക​ട​ന്ന് ജി​ല്ല​യി​ൽ റാ​ന്നി നീ​രേ​റ്റു​കാ​വ്, പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ളി​യ​നാ​ട്, പ​റ​യ​ൻ​തോ​ട്, അ​ടൂ​ർ പ​തി​നാ​ലാം മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​തെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​ണ് ് സം​ഘം എ​ത്തു​ന്ന​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.